ദോഹ: ഖത്തറിൽ പ്രവാസിയായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഷഫീർ കല്ലുങ്ങൽ (38) ആണ് മരിച്ചത്. കഴിഞ്ഞ 10 വർഷത്തിലധികമായി ഖത്തർ പ്രവാസിയായ ഷഫീർ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ അബ്ദുൽ കരീം. മാതാവ്: ലൈല കരീം. ഭാര്യ: ജസ്ല. മകൾ: ഐറ സംറിൻ. കെ.എം.സി.സി അൽ ഇഹ്സാൻ കമ്മിറ്റിയുടെയും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഹൃദയാഘാതം: തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
