ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൻ്റെ ഭാഗമായി ജോജു ജോർജ് ലവേർസ് ക്ലബ് ടീം ഖത്തറും 98.6 റേഡിയോ മലയാളം എഫ് എമും ചേർന്ന് ഡോക്ടർ കുട്ടിസ് മെഡിക്കൽ സെൻ്ററിൽ വെച്ച് നടത്തിയ സൗജന്യ രോഗ നിർണ്ണയ -വൈദ്യ പരിശോധന ക്യാമ്പ് നൂറോളം സാധാരണ പ്രവാസികൾ പ്രയോജനപ്പെടുത്തി. ഫെബ്രുവരി 13 ന് വെള്ളിയാഴ്ച രാവിലെ 8.00 മുതൽ 11.00 വരെയായിരുന്നു ക്യാമ്പ്.പ്രശസ്ത ഡോക്ടർ കൃഷ്ണൻകുട്ടിക്യാമ്പിന് നേതൃത്വം നൽകുകയും ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. സാമൂഹിക പ്രവർത്തകനും ലോകകേരള സഭ മെമ്പറുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ജോജു ജോർജ് ലൗവേഴ്സ് ക്ലബ് ഖത്തർ കോർ മെംബേർസ് ,സൂരജ് ലോഹി, നിഖിൽ ദാസ്, സുബൽ, ശ്രീജേഷ്, അമിൻ, ഷിനോബ്, നയന ,സുബിൻ എന്നിവർ ക്യാമ്പിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ജോജു ജോർജ് ലവേർസ് ക്ലബ് മെഡിക്കൽ ക്യാമ്പ് ഏറെ പ്രയോജനപ്രദമായി
