കോട്ടയം: പ്രണയ ദിനത്തിൽ റോസാപ്പൂക്കളുടെ കച്ചവടം പൊടി പൊടിക്കുന്നു. ഒരു റോസാപ്പൂവിനു 40 രൂപ മുതൽ നൂറു രൂപ വരെയുണ്ട്. തമിഴ്നാട്ടിലെ പൂ മാർക്കറ്റിൽ നിന്നാണ് കേരളത്തിലേക്ക് റോസാപ്പൂക്കൾ എത്തുന്നത്. പ്രണയ ദിനത്തിൽ വലുപ്പം കൂടിയ പൂക്കൾക്കാണ് ഡിമാൻഡ് ഏറെ. ചെറിയ പൂക്കൾക്ക് വിലക്കുറവാണ്. 300 രൂപ മുതൽ 600 രൂപ വരെയുള്ള റോസ് ബൊക്കേകളും ഉണ്ട്. ഇതോടൊപ്പം റോസ് ബാസ്ക്കറ്റുകളും വിവിധ ബ്രാൻഡ് ചോക്ലേറ്റുകളും ടെഡി ബെയറും ഒക്കെ വെച്ച പ്രണയ ദിന സ്പെഷിൽ ഗിഫ്റ്റുകളും തയാറാക്കി നൽകുന്നവർ ഉണ്ട്. ഇവയ്ക്ക് അഞ്ചൂറു രൂപ മുതലാണ് വില. വലുപ്പം അനുസരിച്ച് വില കൂടും.
പ്രണയ ദിനത്തിൽ പൊടിപൊടിച്ച് റോസപ്പൂ കച്ചവടം
