യുകെയിൽ കോഴിക്കോട് കൊയിലാണ്ടി എടക്കുളം ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം ഓതയോത്തു വില്ലയിൽ വിമുക്ത ഭടൻ എം കെ വിജയന്റെയും ജെസിയയുടെയും മകൻ വി ജെ അർജുനെ (28) മരിച്ച നിലയിൽ കണ്ടെത്തി. യുകെയിലെ കെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അർജുന്റെ വീട്ടിൽ വിളിച്ച് യുകെയിൽ നിന്നും പോലീസ് വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 2022 ൽ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസക്സിൽ എം എസ് പഠനത്തിനായി എത്തിയതായിരുന്നു അർജുൻ. ബിടെക് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ് .
Related Posts
ഛത്തീസ്ഗഡിൽ കളിയാക്കിയ നാലു വയസ്സുകാരനെയും രണ്ടു വയസ്സുള്ള സഹോദരിയെയും ബന്ധുവായ 13 കാരി കിണറ്റിൽ എറിഞ്ഞു കൊന്നു
ഛത്തീസ്ഗഡില്‍ കള്ളി എന്നുവിളിച്ച് കളിയാക്കിയ നാലു വയസ്സുകാരനെയും രണ്ടു വയസ്സുള്ള സഹോദരിയെയും ബന്ധുവായ 13 കാരി കിണറ്റിൽ എറിഞ്ഞു കൊന്നു. ഗജാനന്ദ് വർമ്മയുടെ മക്കളായ കരൺ വർമ്മ,…
ബീഹാറിൽ ജെ ഡി യു നേതാവിന്റെ സഹോദരനും ഭാര്യയും മകളും മരിച്ച നിലയിൽ
പട്ന. ജെഡിയും നേതാവ് നിരഞ്ജൻ കുശ്വ് വഹയുടെ സഹോദരൻ നവീൻ ഖുശ്വാഹ ഭാര്യ കാഞ്ചൻ മാല സിംഗ് ഇവരുടെ മകളും എംബിബിഎസ് വിദ്യാർഥിനിയുമായ തനുപ്രിയ എന്നിവരെ മരിച്ച…
നിര്യാതനായി
വൈക്കം: കിഴക്കേനട മുരിയൻകുളങ്ങര കേളച്ചൻ വീട്ടിൽ ഡി. സോമശേഖരൻ നായർ(84) (റിട്ടയേർഡ് ജവാൻ) അന്തരിച്ചു. സംസ്കാരം ഇന്ന് (8-11-25) 2 ന് വീട്ടുവളപ്പിൽ.ഭാര്യ : ബി.വിജയമ്മമക്കൾ:എസ്.അഭിലാഷ് (ബഹ്റൈൻ)അനു…
