തിരിച്ചെത്തിയ പ്രവാസികൾക്ക് ഇനി നോർക്ക തിരിച്ചറിയൽ കാർഡ്; രജിസ്ട്രേഷൻ പോർട്ടൽ ഇന്ന് മുതൽ ലഭ്യമാകും

മനാമ: വിദേശത്തോ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ പ്രവാസികളായിരുന്നവർക്കായി പ്രത്യേക തിരിച്ചറിയൽ രേഖ നൽകുന്ന നോർക്ക റിട്ടേണി ഐഡി കാർഡ് പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കാണ് ഈ കാർഡിന് അർ​ഹതയുള്ളത്.

പദ്ധതിക്കായുള്ള ഔദ്യോഗിക വെബ് പോർട്ടൽ ഇന്ന് (ഒക്ടോബർ 8 ന് വ്യാഴാഴ്ച) രാവിലെ 11 മുതൽ പൊതുജനങ്ങൾക്കായി ലഭ്യമാകും. നോർക്ക റൂട്ട്സ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് ഓൺലൈനായോ, കേരളത്തിലെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങൾ വഴിയോ പ്രവാസികൾക്ക് കാർഡിനായി അപേക്ഷ സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *