വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ആക്രമിക്കാൻ ശ്രമം

തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ ശ്രമം.രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം വർക്കലയിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെയാണ് ചെറുന്നിയൂരിൽ വച്ച് അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം സ്വദേശിയും ആംബുലൻസ് നഴ്സുമായ ഷാനവാസിന്‍റെ പരാതിയിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *