വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്

ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനകാര്യ മന്ത്രി എൻ. മാരി വിൽസൺ ബജറ്റ് അവതരിപ്പിക്കുന്നത്. സ്ത്രീകൾ, യുവാക്കൾ, കർഷകർ, ചെറുകിട സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരവധി ക്ഷേമ-വികസന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്ക് നിലവിൽ നൽകുന്ന പ്രതിമാസ ₹1,000 ധനസഹായം ഇരട്ടിയാക്കി ₹2,000 ആക്കുക, വനിതകൾക്കുള്ള സർക്കാർ ബസുകളിലെ സൗജന്യ യാത്രാ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുക, യുവാക്കൾക്കായി പുതിയ തൊഴിൽ-നൈപുണ്യ വികസന പദ്ധതികൾ പ്രഖ്യാപിക്കുക, സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പ്രോത്സാഹന പാക്കേജ്, കർഷക ക്ഷേമ പദ്ധതികൾ എന്നിവയും ബജറ്റിൽ ഉൾപ്പെട്ടേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ നിക്ഷേപം, തൊഴിൽ സൃഷ്ടി, ഗ്രാമീണ വികസനം എന്നിവയ്ക്കും കൂടുതൽ വിഹിതം അനുവദിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *