മാധ്യമങ്ങളുടെ പ്രസക്തി മനസിലാക്കണം-സ്പീക്കർ

പ്രേംനസീർ സുഹൃത് സമിതി എട്ടാമത് പ്രേംനസീർ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാര സമർപ്പണം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കുന്നു. പന്ന്യൻ രവീന്ദ്രൻ , ഡി.ജി.പി.രവാഡ ചന്ദ്രശേഖർ , തെക്കൻ സ്റ്റാർ ബാദുഷ, റോബിൻ സേവ്യർ , എം.എച്ച്. സുലൈമാൻ സമീപം.


തിരു: മാധ്യമങ്ങളുടെ ചില റിപ്പോർട്ടുകൾക്ക് പ്രസക്തിയുണ്ടെന്നും അതിനെ വിലകുറച്ച് കാണാൻ ആർക്കും സാധിക്കില്ലെന്നും അത്തരം റിപ്പോർട്ടുകൾ തയ്യാറാക്കുന്ന റിപ്പോർട്ടർമാരെ അംഗീകരിക്കുന്നത് അഭിനന്ദീനിയമാണെനും
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രേംനസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദാശുപത്രി ഒരുക്കിയ 8-ാം മത്
പ്രേം നസീർ മാധ്യമ പുരസ്ക്കാര സമർപ്പണം ഉൽഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. പന്ന്യൻ രവീന്‌ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ജി.പി. രവാഡ ചന്ദ്രശേഖർ, എസ്.ആർ. ശക്തിധരൻ, കെ.ശ്രീകണ്ഠൻ, റോബിൻ സേവ്യർ , ഡോ: സ്മിത് കുമാർ , തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, എം.എച്ച്. സുലൈമാൻ, സുഗതകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. പത്ര-ദൃശ്യ മാധ്യമങ്ങളിലെ 27 പേർക്ക് പുരസ്ക്കാരങ്ങൾ സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *