പാകിസ്താൻ അധിനിവേശ കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്താൻ സൈന്യത്തിന്റെ എം.ഐ-17 ഹെലികോപ്റ്റർ തകർന്നുവീണു

മുസാഫറാബാദ്: പാകിസ്താൻ അധിനിവേശ കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്താൻ സൈന്യത്തിന്റെ എം.ഐ-17 (Mi-17) ഹെലികോപ്റ്റർ തകർന്നുവീണു.അപകടത്തിൽ 21 പാക് സൈനികർ കൊല്ലപ്പെട്ടു.നീലം വാലി സെക്ടറിലേക്ക് സൈനികരെ എത്തിക്കുന്നതിനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്ററിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് പാകിസ്താൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐ.എസ്.പി.ആർ അറിയിച്ചു.പൈലറ്റുമാർ അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്നും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 21 പേരും മരിച്ചതായും സൈന്യം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *