കോവളം :കെ എസ് ആർ ടി സി സെമി ഡീലക്സ് എ സി വോൾവോ ബസ് തിരുവല്ലം പാലം മുതൽ കാഞ്ഞിരംകുളം വരെ ബൈപാസിലുടെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ ട്രയൽ ഓടിച്ചു.തിരുവല്ലത്ത് നടന്നചടങ്ങിൽ കേരളകോൺഗ്രസ് ബി തിരുവനന്തപുരം ജില്ലാ വർക്കിങ് പ്രസിഡന്റ് പാച്ചല്ലൂർ ജയചന്ദ്രൻ, സി പി ഐ നേതാവ് വെള്ളാർ സാബു സി പി ഐ എം നേതാക്കളായ ഡി ജയകുമാർ, സുരേഷ് തിരുവല്ലം, വാഴമുട്ടം രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, കരിങ്കട രാജൻ, ഹാർബർ വിജയൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടത്തിയ യാത്രയിൽ കെ എസ് ആർ ടി സി സി എം ഡി പ്രമോജ് ശങ്കർ, കെ എസ് ആർ ടി സി യിലെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും മാധ്യമ പ്രവർത്തകരും മന്ത്രിയെ അനുഗമിച്ചു. പുതിയ കെ എസ് ആർ ടി സി ബസ് തിരുവനന്തപുരം തമിഴ്നാട് റൂട്ടിൽ ബൈപാസിലൂടെ ഓടിക്കുമെന്ന് മന്ത്രി മാധ്യമ പ്രവർത്തകാരോട് സംസാരിക്കവേ വ്യക്തമാക്കി.
