പീരുമേട്: കോട്ടയം ജില്ലയിൽ നിന്നുള്ള ഉജ്ജ്വല ബാല്യ പുരസ്കാരം കറുകച്ചാൽ സ്വദേശി സർഗബിജോയിക്ക്.കേരള വനിത-ശിശു വികസന വകുപ്പാണ് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കായി ഈ പുരസ്കാരം നൽകുന്നത്. പുരസ്കാരം ലഭിക്കുന്ന കുട്ടികൾക്ക് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിതിയാണി മിടുക്കി.ഓർമ്മ ശക്തിയിലെ അസാധാരണമായ മികവ് രണ്ടര വയസ്സ് മുതൽ പ്രകടിപ്പിച്ച് തുടങ്ങി. മൂന്നാം വയസ്സിൽ കൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ മെമറി കിഡ് അവാർഡ് കരസ്ഥമാക്കി. തുടർന്ന് മഴവിൽ മനോരമ ടി വി ചാനലിലെ കിടിലം പരിപാടിയിൽ പങ്കെടുത്ത് ഉയർന്ന സമ്മാനത്തുകയായ ഒരു ലക്ഷം രൂപ വീതം രണ്ട് തവണ നേടിയിട്ടുണ്ട്. വിവിധ ടി വി ഷോകളിൽ പങ്കെടുത്ത് തൻ്റെ കഴിവ് കൊച്ചു സർഗ്ഗ തെളിയിച്ചിട്ടുണ്ട്.ഏഴ് വയസ്സിനുള്ളിൽ കഥകളും, കവിതകളും ഡയറിക്കുറിപ്പുകളുമടങ്ങുന്ന മൂന്ന് പുസ്‌തങ്ങൾ സ്വന്തം കൈപ്പടയിൽ തന്നെ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 5 ചെറുകവിതകൾ അടങ്ങിയ “എന്റെ കുഞ്ഞിക്കവിതകൾ” എന്ന ആദ്യ പുസ്‌തകം അഞ്ചാം വയസിലാണ് പ്രസദ്ധീകരിച്ചത്. അടുത്ത വർഷം “എന്റെ ഡയറി”എന്ന നൂറ് പേജുള്ള പുസ്‌തകം പ്രസിദ്ധികരിച്ചു.അഞ്ച് കവിതകളും, രണ്ട് കഥകളുമടങ്ങുന്ന മൂന്നാമത്തെ പുസ്‌തകവും പ്രകാശനം ചെയ്തു. ഇംഗ്ലീഷ് ഭാഷയിലുള്ള കഥ പുസ്‌തകത്തിന്റെ രചനയിലാണ് സർഗ്ഗ.2024 സെപ്റ്റംബറിൽ തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ നടന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയുടെ മുമ്പിൽ ഓർമ്മ ശക്തിയിലെ തൻ്റെ കഴിവ് പ്രകടി പിക്കുവാൻ സർഗ്ഗക്ക് സാധിച്ചു. കൂടാതെ തൻ്റെ പുസ്‌തകങ്ങൾ കൈമാറി. തുടർന്ന് അദ്‌ദേഹം നേരിട്ടും, ഫേസ് ബുക്ക് പേജിലൂടെയും സർഗ്ഗയെ അഭിനന്ദിച്ചത് വളരെ വലിയ അംഗീകാരമായി കുടുംബം കരുതുന്നു.,മലയാളം, ഇംഗ്ലീഷ് പ്രസംഗത്തിലും, പദ്യപാരായണത്തിലും, ചിത്ര-രചനയിലും മികവ് പുലർത്തുന്ന സർഗ്ഗബിജോയ് 2024 സ്കൂൾ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്‌കൂൾ മാഗസിനിലും, കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് സ്നേഹക്കൂട്, പട്ടം പുരസ്കാരം, ശ്രീധർമ്മ ശാസ്താ പുരസ്‌കാരം, കെ. നാരായണ കുറുപ്പ് മെമ്മോറിയൽ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ സർഗ്ഗ കരസ്ഥമാക്കിയിട്ടുണ്ട്.
സർഗ ബിജോയ് ഉജ്ജ്വല ബാല്യ പുരസ്കാരം നേടി
