വൈക്കം; ലയണ്‍സ് ക്ലബ് ഓഫ് വൈക്കം ഇന്റര്‍നാഷണലിന്റെ നേതൃത്തത്തില്‍ ‘ എന്റെ നഗരം സുന്ദര നഗരം ‘ കാഴ്ചപ്പാടില്‍ വൈക്കം വലിയ കവലയിലെ ട്രാഫിക്ക് ഐലന്റില്‍ ക്രമീകരിച്ച ‘ ഐ ലൗ വൈക്കം ‘ പ്രോജക്ടിന്റെ ഉദ്ഘാടനം 26 ന് വൈകിട്ട് നാലിന് സി. കെ. ആശ എം. എല്‍. എ നടത്തുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലയണ്‍സ് ക്ലബിന്റെ നേതൃത്ത്വത്തില്‍ വിവിധ ക്ഷേമ പദ്ധിതികളും നിര്‍ദനര്‍ക്ക് ഭവന നിര്‍മാണ പദ്ധതിയും നടപ്പാക്കും. ക്ഷേമ പദ്ധതിയുടെ ഭാഗമായി ഔഷധ കഞ്ഞി വിതരണം, ഡയാലിസിസ് കിറ്റ് വിതരണം, ഓണക്കോടി, ഓണക്കിറ്റ് വിതരണം എന്നിവയും നടപ്പാക്കിയെന്ന് ഭാരവാഹികള്‍ വിസദീകരിച്ചു. 26 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് ബി. ജയകുമാര്‍ അദ്ധൃഷത വഹിക്കും. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വിന്നി ഫിലിപ്പ് മുഖൃ പ്രഭാഷണം നടത്തും. പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് ബി. ജയകുമാര്‍, സെക്രട്ടറി പി. എന്‍ രാധാകൃഷ്ണന് നായര്‍, റീജിയണല്‍ ചെയര്മാന് മാതൃു കോടാലിച്ചിറ, ജോസി കുരൃന്‍, ബൈജു മണി, സുജിത്ത് മോഹന്‍, കെ മനോജ് കുമാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Related Posts
ദേശീയ പണിമുടക്ക് വിജയിപ്പിക്കണം – എന്‍. ജി. ഒ. യൂണിയന്
വൈക്കം : ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരളാ എന്‍. ജി. ഒ. യൂണിയന് വൈക്കം ഏരിയാ കമ്മറ്റിയുടെ 63-ാം മത് വാര്‍ഷിക…
സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് 1000രൂപയാണ് വര്‍ധിച്ചത്. 95,200 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 125 രൂപയാണ്…
ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ അൻഷാദ് മൈതീൻ ,കവിത സലോഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ഇരുവരവ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ അൻഷാദ് മൈതീൻ ,കവിത സലോഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന *ഇരുവരവ്* എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.പോസ്റ്റർ പ്രശസ്ത സിനിമ താരങ്ങളായ…
