തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഒളിംപിക് അസോസിയേഷൻ്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഉള്ള രജിസ്ട്രേഷൻ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ ആരംഭിച്ചു. സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി പ്രായം, ശരീരഭാരം എന്നിവ അടിസ്ഥാനമാക്കി അംഗീകൃത കത്ത, കുമിത്തെ, ടീം കത്ത ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. രജിസ്ട്രേഷൻ ഫോമും കാറ്റഗറി ലിസ്റ്റും മറ്റ് വിവരങ്ങളും htpss://karatetrivandrum.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 13 ആണ് രജിസ്ട്രേഷനുള്ള അവസാന ദിവസം. ബന്ധപ്പെടേണ്ട നമ്പർ 9526412121
Related Posts
ട്രെയിനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി
കായംകുളം : ട്രെയിനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. ലോകമാന്യ തിലക് കൊച്ചുവെളി ഗരീബ് രത് എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കായംകുളം സ്വദേശിനി അഡ്വ.…
വിലാപയാത്രയ്ക്ക് കെഎസ്ആർടിസി പ്രത്യേക ബസ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസിയുടെ പ്രത്യേക ബസ്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ…
സാമ്പത്തിക തട്ടിപ്പ് കേസ് ;ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ ക്രൈംബ്രാഞ്ചിനു മുൻപില് കീഴടങ്ങി
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതികളിൽ, രണ്ടു പ്രതികള്‍ ക്രൈംബ്രാഞ്ചിനു മുൻപില് കീഴടങ്ങി. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ വിനീത,…
