തിരുവനന്തപുരം : ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച നബിദിന മതസൗഹാർദ്ദ കുടുംബ സംഗമം മുൻ കെ.പി.സി.സി പ്രസിഡണ്ടും, മുൻ എം.പിയുമായ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എൻ. ഷിബു മുഖ്യാതിഥിയായിരുന്നു. സി.ഡബ്ലിയു.സി ചെയർപേഴ്സൺ അഡ്വ. ഷാനിബാബീഗം മുഖ്യപ്രഭാഷണം നടത്തി. ദേശീയ മലയാള വേദി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ഫസീഹ റഹീം അധ്യക്ഷത വഹിച്ചു. ലൂഥർ സഭ മേജർ ആർച്ച് ബിഷപ്പ് റോബിൻസൺ ഡേവിഡ് മതസൗഹാർദ്ദ സന്ദേശം നൽകി. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ സ്വാഗതവും, സംസ്ഥാന ചെയർമാൻ പനച്ചമൂട് ഷാജഹാൻ കൃതജ്ഞതയും പറഞ്ഞു. അപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന ശേഷം മടങ്ങിയെത്തിയ പ്രമുഖ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തക യാസ്മിൻ സുലൈമാനെ ചടങ്ങിൽ ആദരിച്ചു.നടൻ ശിവ മുരളി, എം. എച്ച്. സുലൈമാൻ, ഡോ. അരുൺ കുമാർ, ബി. പ്രഭാകരൻ, എസ്. ഗിരിജാ ദേവി, അട്ടക്കുളങ്ങര സുലൈമാൻ, ആറ്റിങ്ങൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലയിൽ മികവ് പുലർത്തിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കും അംഗങ്ങൾക്കുമായി വിവിധ കലാകായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങളും നൽകി. ദേശീയ മലയാള വേദിയുടെ ഗായകർ ഒരുക്കിയ ഗാനവിരു ന്നും, നൃത്തവും ഉണ്ടായിരുന്നു. അന്തേവാസികളോടൊപ്പം ആഹാരം കഴിച്ചു കൊണ്ടായിരുന്നു ആഘോഷം. വൈകുന്നേരം പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപനസമ്മേളനം സൂപ്രണ്ട് ബിനു ജോൺ ഉത്ഘാടനം ചെയ്തു. അഡ്വ. ഫസീഹ റഹീം, മുജീബ് റഹ്മാൻ, അഡ്വ. ജയകുമാരൻ, വിഴിഞ്ഞം ലത്തീഫ് എന്നിവർ പ്രസംഗിച്ചു. സമ്മാനവിതരണവും നടന്നു.
Related Posts
ഏലിയൻ കേരളത്തിൽ “പ്ലൂട്ടോ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
നീരജ് മാധവ് അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രമായ “പ്ലൂട്ടോ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു കമ്പ്ലീറ്റ് ഫൺ…
അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണം
പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്ഥാവനക്കെതിരെ വിമർശനം ശക്തമായിക്കൊണ്ടിരിക്കുകയാണ്.അതേസമയം, അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമാണെന്ന്…
പുണ്യങ്ങളുടെ പൂമരങ്ങൾ നട്ടുപിടിപ്പിച്ച പ്രവാസി പ്രതിഭാ യൂസഫലിക്ക് ജന്മദിനാശംസകൾ മുൻ പ്രവാസി കാര്യമന്ത്രി എം. എം.ഹസ്സൻ
തിരു :പാവങ്ങൾക്കു വേണ്ടി പുണ്യങ്ങളുടെ പൂമരങ്ങൾ നട്ടുപിടിപ്പിച്ച് നന്മയുടെ നറു തേൻ വിളമ്പി വരുന്ന പ്രവാസി പ്രതിഭാ പത്മശ്രീ എം. എ. യൂസഫലിക്ക് സർവ്വവിധ ജന്മദിനാശംസകളും ഐശ്വര്യ-…
