റെയില്‍വേ സ്റ്റേഷനുകളിലെ കുടിവെള്ളത്തില്‍ ഇ.കോളി ബാക്ടീരിയ കണ്ടെത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണി ഉയര്‍ത്തുന്നുവെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. പാലക്കാട്, കോയമ്പത്തൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിലെ ടാപ്പുകളില്‍ നിന്നും വാട്ടര്‍ കൂളറുകളില്‍ നിന്നും ശേഖരിച്ച ജലസാംപിളുകളില്‍ ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്കത്തകരാര്‍ തുടങ്ങിയ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളാണ് വെള്ളത്തില്‍ അടങ്ങിയിട്ടുള്ളത് എന്നാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *