നീണ്ട നാളായി മനസ്സിൽ കൊണ്ടുനടന്ന സംഗീതസ്വപ്നത്തിന് തുടക്കമിട്ട് ദേവ പ്രശാന്ത് സംഗീതസംവിധായകനാകുന്നു. അദ്ദേഹത്തിന്റെ ആദ്യ സംഗീത പ്രോജക്ടായ “ആവണി തുമ്പി” എന്ന ഓണപ്പാട്ട് ഉടൻ പ്രേക്ഷകരിലേക്കെത്തും.ദേശീയ അവാർഡ് ജേതാക്കളായ എം.ജി. ശ്രീകുമാറും വൈക്കം വിജയലക്ഷ്മിയും ചേർന്നാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ആർ.വി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പ്രോജക്ടിന്റെ വിഷ്വൽസ് ഒരുക്കിയിരിക്കുന്നത് ആഘോഷ് വൈഷ്ണവം ആണ്. സജ്‌ന നജാം നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ നവീൻ മാരാരും ദേവ പ്രശാന്തും ചേർന്നാണ് രചിച്ചിരിക്കുന്നത്.ഒരു സംഗീതസംവിധായകനെന്ന നിലയിലുള്ള തന്റെ ആദ്യ ചുവടായി “ആവണി തുമ്പി”യെ കാണുന്ന ദേവ പ്രശാന്ത്, ഈ സ്വപ്നയാത്രയ്ക്ക് പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും അഭ്യർത്ഥിച്ചു.YouTube, Apple Music, Spotify, YouTube Music, JioSaavn, Gaana തുടങ്ങി പ്രധാന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെല്ലാം ഗാനം ഉടൻ ലഭ്യമാകും.“ആവണി തുമ്പി”യിലൂടെ തന്റെ സംഗീതയാത്രയ്ക്ക് തുടക്കം കുറിക്കുകയാണ് ദേവ പ്രശാന്ത്.
“ആവണി തുമ്പി”യിലൂടെ സംഗീതസംവിധായകനായി ദേവ പ്രശാന്ത്
