നോർത്ത് പറവൂർ സെൻ്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി സൺഡേ സ്കൂൾ വാർഷികം ഫെയ്ത് ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. വൈകിട്ട് നടന്ന ദിവ്യബലിക്കു ശേഷം പാരീഷ് ഹാളിൽ നടന്ന വാർഷിക സമ്മേളനം വിയാനി പ്രിൻ്റ്ഗ്‌സ് മാനേജർ ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ ഉദ്ഘാടനം ചെയ്തു.വികാരി ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അധ്യക്ഷനായി. അതിരൂപത തലത്തിൽ വിജയികളായവർക്കും മികച്ച വിജയം നേടിയവർക്കും സമ്മാനങ്ങളും സ്‌കോളർഷിപ്പും വിതരണം ചെയ്തു. സഹ വികാരി ഫാ. സിറിൾ പാലക്കൽ, പ്രധാനധ്യാപിക ഷേർളി ആൻ്റണി കോട്ടക്കൽ, സെക്രട്ടറി സിസ്റ്റർ ഡീന, കൈകാരൻ ബിനോയ് ആൻ്റു സ്രാമ്പിക്കൽ, പി.സി.സി പ്രസിഡൻ്റ് ലൈജു ലൂയീസ് കാഞ്ഞിരത്തിങ്കൽ, പ്രമോട്ടർ ജെയിംസ് മണവാളൻ , അധ്യാപക പ്രതിനിധി ലിജോ ജോസ് വട്ടത്തറ കൂരൻ, സ്‌കൂൾ ലീഡർ അബിയ ജെയിംസ് കളപ്പറമ്പത്ത് എന്നിവർ സംസാരിച്ചു. . തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
kottakkavu “Faith Fest”സൺഡേ സ്കൂൾ വാർഷികം
