കോതമംഗലം: നാഷണല്‍ എക്സ് സര്‍വ്വീസ്മെന്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ഓണാഘോഷവും വാര്‍ഷിക കുടുംബ സംഗമവും ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 9.30ന് കോതമംഗലം ബൈപ്പാസ് റോഡിലുള്ള അങ്ങാടി മര്‍ച്ചന്റ് അസോസിയേഷന് ഗസ്റ്റ് ഹൗസില്‍ നടക്കും. ജില്ലാ സൈനിക് ബോര്‍ഡ് വൈസ് പ്രസിഡന്റ് ബ്രിഗേഡിയര്‍ ഡോ. മോഹനന് പിള്ള ഓണാഘോഷവും, ജില്ലാ സൈനിക് വെല്‍ഫെയര്‍ ഓഫീസര്‍ സി ഒ ബിജു കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വിവിധ കലാ പരിപാടികള്‍ നടത്തും. യൂണിറ്റ് സ്ഥാപക അംഗങ്ങളെയും, വിവാഹ സുവര്‍ണ ജൂബിലി പൂര്‍ത്തീകരിച്ചവരെയും, ഉന്നത വിജയം നേടിയവരെയും യൂണിറ്റ് രക്ഷാധികാരി എ ടി ജോര്‍ജ് അനുമോദിക്കും. ഓണപ്പൂക്കളം ഒരുക്കല്‍, ലഹരി വിരുദ്ധ പ്രതിജ്ഞ, പിണ്ടിമന ദേവി സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, തിരുവാതിരകളി, സമൂഹഗാനം, കലാപരിപാടികള്‍, ഓണസദ്യ, തംബോലകളി എന്നിവ നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ സരിതാസ് നാരായണന് നായര്‍ അറിയിച്ചു.
Related Posts
തിരുവനന്തപുരം :സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം മാതൃഭൂമി സ്ട്രിങ്ങർ രാധാകൃഷ്ണന് തിരുവിതാംകൂർ രാജകുടുംബ അംഗം ആദിത്യ വർമ്മ സമ്മാനിക്കുന്നു.. Share this… Whatsapp…
ഇരട്ട ചക്രവാതച്ചുഴി;5 ദിവസം മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ബുധനാഴ്ച മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം…
ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. നിരവധി…
