.മലപ്പുറം. പോലീസിനെ ആക്രമിച്ചതിന് അറസ്റ്റ് ചെയ്ത ആളെ ഡിവൈഎഫ്ഐ പ്രവർത്തകർ ചങ്ങരകുളം സ്റ്റേഷനിൽ എത്തി മോചിപ്പിച്ചു. പെരുമ്പിലാവിൽ ശനിയാഴ്ച രാത്രി പത്തരയോടെ സ്വകാര്യ ബസ് ജീവനക്കാരും യാത്രക്കാരനുമായി തർക്കം ഉണ്ടായിരുന്നു .തുടർന്ന് നാട്ടുകാർ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ സംഘടിച്ചെത്തി ബസ് തടഞ്ഞു . ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്നു സ്ഥലത്തെത്തിയ പോലീസുകാരനേ തടഞ്ഞ് ആക്രമിച്ചതിനാണ് കാർ യാത്രക്കാരൻ ആലങ്കോട് പാറപ്പറമ്പിൽ സുഹൈലിനെ (36) കസ്റ്റഡിയിൽ എടുത്തത്. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ സുഹൈലിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ രാത്രി വൈകി സ്റ്റേഷനിൽ എത്തി സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തിരൂർ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണൻ്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരുമായി ചർച്ച നടത്തിയെങ്കിലും വിഫലമായതിനെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ബഹളം വയ്ക്കുകയും സുഹൈലിനെ കൂട്ടി കൊണ്ടുപോവുകയും ചെയ്തതു.മർദ്ദനമേറ്റ പോലീസുകാരന്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു.
Related Posts
നേപ്പാൾ പ്രളയം: മരണസംഖ്യ 157 ആയി; 400ലേറെ പേരെ കാണാതായി
നേപ്പാൾ: നേപ്പാൾ–ടിബറ്റ് അതിർത്തിയിലുണ്ടായ അതിശക്തമായ പ്രളയത്തിൽ മരണസംഖ്യ 157 ആയി ഉയർന്നു. 400ലേറെ പേരെ കാണാതായതായി റിപ്പോർട്ട്. കാണാതായവരിൽ 133 ഇന്ത്യക്കാരും ഉൾപ്പെടുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.കൈലാസ്…
പഴയ തിരുവിതാംകൂറിലെ ആദ്യ കർഷക-തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ മഹാത്മാ അയ്യങ്കാളി: ഡോ. എ. നീലോഹിതദാസ്
പഴയ തിരുവിതാംകൂറിലെ ആദ്യത്തെ കർഷക-തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ മഹാത്മാ അയ്യങ്കാളി, കൃഷിഭൂമിയിൽ പണിയെടുക്കുന്നവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) ദേശീയ ജനറൽ…
ലഹരിക്കെതിരെ ഫുട്ബോൾ മാമാങ്കം
കാഞ്ഞങ്ങാട് ജി വി എച്ച് എസ് എസ്സിലെ ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ ലഹരിക്കെതിരെ ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചു. സൗത്തിൻസ് പ്രീമിയർ ലീഗിൻ്റെ രണ്ടാമത്തെ സീസണാണ് കൊവൽപ്പള്ളി ടർഫിൽ…
