സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം

Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. പലയിടത്തും മരണങ്ങൾ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി തൂണുകൾ തകർന്നതിനാൽ വൈദ്യുതി നിലച്ചു.

കാട്ടാക്കടയിൽ മരം വീണ് വൈദ്യുതി തൂൺ തകർന്നു. ഉന്നാംപാറയിലാണ് നാല് കെ.എസ്.ഇ.ബി പോസ്റ്റുകൾ ഒടിഞ്ഞത്. ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലുമാണ് അപകടം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരമാണ് കടപുഴകിയത്.

പൊൻമുടി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വിതുര – പൊൻമുടി റോഡിൽ 21ാം വളവിലാണ് മരം വീണത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ യാത്ര മുടങ്ങി. വിതുരയിൽനിന്നും ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *