എരുമപ്പെട്ടി പഴവൂരിൽ ആട് മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പഴവൂർ പുത്തൻപീടികയിൽ സാദിഖിന്റെ ഫാമിലെ ആടുകളെ മോഷ്ടിക്കാനെത്തിയ 4 പേരാണ് പിടിയിലായത്. ഒറ്റപ്പാലം സ്വദേശി നസീറും ഇയാളുടെ മകനും ഉൾപ്പടെ നാല് പേരാണ് പ്രതികൾ. അറവ് ശാല നടത്തുന്ന സാദിഖിന്റെ ഫാമിൽ നിന്നാണ് മോഷ്ടിക്കാൻ ശ്രമം നടത്തിയത്.
ആട് മോഷ്ടാക്കൾ ആയ 4 പേർ പിടിയിൽ
