ദോഹ : കോട്ടയം പാലാ സ്വദേശി മേവിട പുളിക്കല്‍ രജീഷ് മാത്യൂവിന്റെയും ഇടമുറുക് ഇളബ്ലാശ്ശേരിയില്‍ ദീപ്തിയുടെയും മകള്‍ സേറ മരിയ രജീഷാണ് മരിച്ചത്. 14 വയസ്സായിരുന്നു. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച രാത്രി മൃതദേഹം ഖത്തർ എയർവേയ്‌സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം മുത്തേലി സെന്റ് ജോർജ് ദേവാലയത്തിൽ നടക്കും.
പാലാ സ്വദേശിനിയായ വിദ്യാർത്ഥിനി ഖത്തറിൽ അന്തരിച്ചു.
