ഉറുമ്പൻകുന്ന് കമ്മ്യൂണിറ്റിഹാൾ ഇനി പി.എം.ശ്രീധരൻ സ്മാരകം..

ഉറുമ്പൻകുന്ന് കമ്മ്യൂണിറ്റിഹാൾ ഇനി പി.എം.ശ്രീധരൻ സ്മാരകം.പുതിയ ഡൈനിംങ്ങ് ഹാൾ ഉൾപ്പെടെ, നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവുംനാമകരണവും നടത്തി. ചാലക്കുടി നഗരസഭ ഉറുമ്പൻകുന്നിലെ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിനും, ഭാഗമായി നിർമ്മിച്ച പുതിയ ഡൈനിംഗ് ഹാളിനും മുൻ കൗൺസിലറും പൊതുപ്രവർത്തകനുമായിരുന്ന പി.എം.ശ്രീധരന്റെ പേര് നാമകരണം ചെയ്തു.1995 -2000 കാലഘട്ടത്തിൽ ഇവിടെ കൗൺസിലർ ആയിരുന്ന പി.എം.ശ്രീധരനാണ് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചത്. വിവാഹ ചടങ്ങുകൾ ഉൾപ്പെടെ പൊതുപരിപാടികൾ നടത്താൻ സൗകര്യങ്ങൾ കുറവായ സാഹചര്യത്തിൽ, നിലവിലെ കൗൺസിലർ KS സുനോജ് , കമ്മ്യൂണിറ്റി ഹാളിനോട് ചേർന്ന് പുതിയ ഡൈനിങ് ഹാൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇപ്പോഴത്തെ ഭരണസമിതിഇതിനുള്ളഅംഗീകാരം നൽകി. വിവിധ വർഷങ്ങളിൽ S C മേഖലയിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ,60 ലക്ഷം രൂപ ചിലവിലാണ് ഡൈനിംങ് ഹാളിൻ്റെ നിർമ്മാണവും, നിലവിലുള്ള കമ്മ്യൂണിറ്റി ഹാളിന്റെ അനുബന്ധ സൗകര്യങ്ങളും പൂർത്തിയാക്കിയത്.ഇലക്ട്രിഫിക്കേഷൻ ഉൾപ്പെടെ തുടർ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം രൂപ കൂടിഈ വർഷം വകയിരുത്തിയിട്ടുണ്ട്.ഈ വർഷത്തെ നഗരസഭാ ബഡ്ജറ്റിലാണ്, ഉറുമ്പൻകുന്ന് കമ്മ്യൂണിറ്റി ഹാളിന് ,മുൻ കൗൺസിലർ പി എം ശ്രീധരന്റെ പേര് നാമകരണം ചെയ്യാനുള്ള പ്രഖ്യാപനമുണ്ടായത്.നാമകരണ ചടങ്ങും നവീകരിച്ച കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും സനീഷ്കുമാർ ജോസഫ് എം എൽ എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ വി പോൾ, പ്രീതി ബാബു, ദിപു ദിനേശ്,വാർഡ് കൗൺസിലർ കെ എസ് സുനോജ്, എൽ ഡി എഫ് ലീഡർ സി എസ് സുരേഷ്, യു ഡി എഫ് ലീഡർ അഡ്വ: ബിജു S ചിറയത്ത്, മുൻ ചെയർപേഴ്സൺമാരായ ജയന്തി പ്രവീൺകുമാർ, ആലീസ് ഷിബു,മുൻ കൗൺസിലർ എം കെ ചന്ദ്രൻ, അനിൽ കദളികാടൻ ( CPI ),നിഖിൽ ടി എം ( BJP ) ,ഹെൽത്ത് സൂപ്പർവൈസർ ജോൺ ദേവസ്യ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *