ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കുപ്വാര ജില്ലയിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് സൈന്യം വെടിവച്ചു കൊന്നത്. രാജൗരി ജില്ലയിലെ ബീരൻതുബ് മേഖലയിൽ ജമ്മു കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിനു പിന്നാലെയാണ് പുതിയ സംഭവം. അതേസമയം, ദുദ്നിയാല് സെക്ടറില്‍ നിരവധി സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടികള്‍ ഇപ്പോഴും തുടരുകയാണ്.ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച മൂലം പർവതനിരകൾ അടയ്ക്കുന്നതിനു മുമ്പ്, ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ സുരക്ഷാസേന എൽഒസിയിലും ഉൾപ്രദേശങ്ങളിലും അതീവജാഗ്രതയിലാണ്. പർവതനിരകൾ അടയ്ക്കുന്നതിന് മുമ്പ് ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ പാക് അധിനിവേശ കാഷ്മീരിൽ തീവ്രവാദികൾ തയാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തീവ്രവാദികളെയും അവരുടെ അനുഭാവികളെയും ലക്ഷ്യമിട്ടുള്ള തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ സുരക്ഷാസേന നടത്തിവരികയാണ്. ഡ്രോണുകളുടെ ഭീഷണി നേരിടാൻ ബിഎസ്എഫും സൈന്യവും അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും പ്രത്യേക ആന്റി-ഡ്രോൺ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്.
Related Posts
അമ്പലപ്പുഴയിൽ ലഹരി കടത്തിൽ അമ്മയും മകനും അറസ്റ്റിൽ
അമ്പലപ്പുഴയിൽ ലഹരിക്കടത്തിൽ അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ അഡ്വക്കേറ്റ് സത്യമോൾ(46) മകൻ സൗരവ് ജിത്ത് (18)എന്നിവരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.…
വൈക്കം സഹൃദയവേദി വാര്‍ഷിക ആഘോഷം നടത്തി
വൈക്കം: വൈക്കം സഹൃദയവേദിയുടെ മൂന്നാമത് വാര്‍ഷികാഘോഷപരിപാടികള്‍ വൈക്കം സത്യഗ്രഹസ്മാരക ഹാളില്‍ നടന് ചെമ്പില്‍ അശോകന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ: എം. എസ്. കലേഷ് അധ്യഷത വഹിച്ചു.…
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപെട്ട ശക്തമായ മഴക്ക് സാധ്യത
മധ്യബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. കോട്ടയം, എറണാകുളം, തൃശൂർ,…
