കോട്ടയം: വർഷങ്ങളായി നിർമാണം പാതിവഴിയിൽ കിടന്ന കോട്ടയം കുമരകം പാലം ഭാഗികമായി തുറന്നു. വർഷങ്ങളായുള്ള നാട്ടുകാരുടെ ദുരിതത്തിന് താത്കാലിക ആശ്വാസമായി സർക്കാർ നടപടി. അതേസമയം, തദ്ദേശതെരഞ്ഞെടുപ്പു മുന്നിൽ കണ്ട് എൽഡിഎഫ് സർക്കാർ കളിക്കുന്ന നാടകമാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണു നടക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് വാഹനഗതാഗതത്തിനായി പാലം ഭാഗികമായി തുറന്നത്. മന്ത്രി വി.എൻ. വാസവന്റെ വാഹനമാണ് പാലത്തിലൂടെ ആദ്യം കടന്നുപോയത്. കുമരകം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങളാണ് പാലത്തിലൂടെ കടത്തിവിടുക. കോട്ടയത്തുനിന്നു കുമരകത്തേക്കുള്ള വാഹനങ്ങൾ താത്കാലിക റോഡിലൂടെ ഗുരുമന്ദിരം വഴി കടത്തിവിടും. പ്രവേശന പാതയുടെ ഒരു വശം മാത്രമാണ് ഗതാഗത യോഗ്യമാക്കിയിരിക്കുന്നത്. ബാക്കി ഭാഗം മണ്ണിട്ട് ഉയർത്തണമെങ്കിൽ മഴ മാറണം. ആറ്റാമംഗലം പള്ളിയുടെ സമീപത്തെ കരിങ്കൽക്കെട്ട് പൂർത്തിയാക്കാനാണ് ഇപ്പോൾ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്. ബസ് സർവീസുകൾ പഴയതുപോലെ പുനരാരംഭിച്ചത് യാത്രക്കാർക്ക് ഏറെ ആശ്വസമായി.
Related Posts
ചിറകടിക്കും ദിക്കിൽ: പക്ഷിനിരീക്ഷണവുമായി വിദ്യാർത്ഥികൾ
മലപ്പുറം: ദേശീയ പക്ഷിനിരീക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പൂക്കിപറമ്പ് വാളക്കുളം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പക്ഷിനിരീക്ഷണ യാത്ര നടത്തി. സ്കൂളിലെ ദേശീയ ഹരിതസേനയും ഫോറസ്റ്ററി ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.പറപ്പൂരിലെ…
തിരുവല്ലം ടോൾപ്ലാസയിലേക്ക് ഐ എൻ എൽ പ്രതിഷേധ മാർച്ച്നടത്തി
തിരുവനന്തപുരംചാക്കബൈപ്പാസ് മുതൽ ഇഞ്ചക്കൽവരെയുള്ള പാലം പണിപൂർത്തിയാകുന്നത് വരെ തിരുവല്ലം ടോൾ പാസയിലെ ടോൾ പിരിവ്നിർത്തിവയ്ക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട്ഐഎൻ എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരുവല്ലം ടോൾ പ്ലാസ* *യിലേക്ക്നടത്തിയ…
ആശിർവാദ് എജ്യൂവേഴ്സ് ആപ്പ് കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു
സാധാരണക്കാരനായ ഓരോ ഉദ്യോഗാർത്ഥിയുടെയും സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ, ഗുണമേന്മയുള്ള പരിശീലനം ഏറ്റവും കുറഞ്ഞതും താങ്ങാനാവുന്നതുമായ ഫീസിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും അനുഭവസമ്പത്തിന്റെയും…
