മുംബൈ: അഫ്ഗാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്താക്കിയുടെ ഇന്ത്യാ സന്ദർശനത്തിനെതിരേ പ്രമുഖ ബോളിവുഡ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ. താലിബാൻമന്ത്രിക്ക് ഇന്ത്യ നൽകിയ സ്വീകരണത്തെ രൂക്ഷമായ ഭാഷയിലാണ് അക്തർ വിമർശിച്ചത്. സമൂഹമാധ്യമമായ എക്സിലായിരുന്നു അക്തറിന്റെ പ്രതികരണം. “ലോകം ഭയക്കുന്ന ഭീകരസംഘടനയായ താലിബാന്റെ പ്രതിനിധിക്ക്, എല്ലാത്തരം തീവ്രവാദങ്ങളെയും എതിർത്തു പ്രസംഗിച്ചുനടക്കുന്നവർ നൽകിയ ബഹുമാനവും സ്വീകരണവും കാണുമ്പോൾ ഞാൻ നാണിച്ചു തല കുനിക്കുന്നു.’ അക്തർ കുറിച്ചു. വ്യാഴാഴ്ച ഡൽഹിയിൽ വന്നിറങ്ങിയ മുത്തഖിക്ക് ഭക്തിനിർഭരമായ സ്വീകരണം നൽകിയ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പഠനകേന്ദ്രങ്ങളിലൊന്നായ ഉത്തർപ്രദേശ് സഹാറൻപുരിലെ ദാറുൽ ഉലൂം ദിയോബന്ദിനെയും അക്തർ ശക്തമായി വിമർശിച്ചു. “പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും നിരോധിച്ചവരിൽ ഒരാളായ “ഇസ്ലാമിക് ഹീറോ’യ്ക്ക് ഇത്രയും ആദരവോടെ സ്വാഗതം നൽകിയ ദിയോബന്ദിന്റെ നടപടിയിൽ ലജ്ജ തോന്നുവെന്നു…’ അക്തർ പറഞ്ഞു.2021-ല്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ഇന്ത്യയിലേക്കുള്ള ഒരു താലിബാന് നേതാവിന്റെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യ ഇതുവരെ താലിബാനെ അംഗീകരിച്ചിട്ടില്ല. കാബൂളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കുന്നതിനായി വാദിക്കുകയും ചെയ്യുന്നുണ്ട്. ഡൽഹിയിൽ മുത്തഖിയുടെ മാധ്യമ സംവാദത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്താത്തതിൽ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. സ്ത്രീകളുടെ അസാന്നിധ്യം അസ്വീകാര്യവും സ്ത്രീകളോടുള്ള അപമാനവുമാണെന്ന് നിരവധി പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചിരുന്നു.
Related Posts
സമൃദ്ധി കാർഷികോത്സവം ലോഗോ പ്രകാശനം
തലയോലപ്പറമ്പ് :സമൃദ്ധി കാർഷികോത്സവം ലോഗോ പ്രകാശനം ചെയ്തു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഗ്രൗണ്ടിൽ 30,31തീയതികളിൽ നടക്കുന്ന സമൃദ്ധി കാർഷികോത്സവത്തിന്റെ ലോഗോ പ്രകാശനം ജോസ് കെ മാണി…
സിനിമാക്കാർക്കിടയിലുള്ള ആത്മബന്ധം കുറഞ്ഞു: അശോകൻ
ഗൗരവമുള്ള സിനിമകളിലൂടെയാണ് അശോകൻ ചലച്ചിത്രലോകത്ത് എത്തുന്നത്. തുടക്കകാലത്തുതന്നെ മികച്ച കഥാപാത്രങ്ങൾ ചെയ്ത് അശോകൻ തലമൂത്ത സംവിധായകരെവരെ ഞെട്ടിച്ചിട്ടുണ്ട്. അതുപോലെ തന്നെ ജനപ്രിയ കഥാപാത്രങ്ങളും അശോകൻ ചെയ്തിട്ടുണ്ട്. കോളജ്…
ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച കോൺഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി…
