ചെന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു. നോർത്ത് ഐജി അസ്ര ഗാർഗ് ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. അദ്ദേഹം കരൂരിൽ എത്തും. ടിവികെ അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർ താരവുമായ വിജയ്യുടെ കാരവൻ അടക്കമുള്ളവ പിടിച്ചെടുക്കാനും അതിനുള്ളിലെയും പുറത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ഉത്തരവിൽ പറയുന്നു.കരുർ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അസ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്.
Related Posts
തൃശ്ശൂർ കലാമണ്ഡലം കൽപിത സർവ്വകലാശാലയിലെ അധ്യാപകനെതിരെ പോക്സോ കേസ്
തൃശ്ശൂർ. ചെറു ടെതുരുത്തി കേരള കലാമണ്ഡലം കൽപിത സർവ്വകലാശാലയിലെ അധ്യാപകനെതിരെ പോക്സോ കേസ്. കൂടിയാട്ടം അധ്യാപകനായ ദേശമംഗലം സ്വദേശി കലാമണ്ഡലം കനകകുമാറിനെതിരെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. വിദ്യാർത്ഥികളോട്…
തമിഴ്നാട് ഡി എസ് ജെ പി ഘടകം രൂപീകരിച്ചു
കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ തക്കലയിൽ നിരവധി എൻ എസ് എസ് കരയോഗങ്ങളുടെ പ്രതിനിധികൾ ചേർന്നു കൂടിയ യോഗത്തിൽ തമിഴ്നാട് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ്…
തലമുറ സംഗമം നടത്തി വാളക്കുളം സ്കൂൾ
മലപ്പുറം : ഐക്യകേരളത്തിന്റെ എഴുപതാം ജന്മദിനത്തിൽ തലമുറ സംഗമം നടത്തി വിദ്യാർത്ഥികൾ. പൂക്കിപറമ്പ് വാളക്കുളം കെ എച്ച് എം എച്ച്എസ് സ്കൂളിലെ ദേശീയ ഹരിത സേന,ഫോറസ്ട്രി ക്ലബ്ബ്,…
