പി.ആര്. ജോണ്‍ഡിറ്റോ സംവിധാനം ചെയ്ത സഹപാഠിയിലൂടെ മലയാളസിനിമയിലെത്തിയ നടനാണ് സൈജു കുറുപ്പ്. ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ലയാണ് താരത്തെ ജനപ്രിയതാരമാക്കിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികളുടെ പ്രിയപ്പെട്ട നടനായി. 20 വര്‍ഷമായി താരം തന്റെ അഭിനയ ജീവിതം തുടരുന്നു. സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് താരം പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തു.ഞാന്‍ ഒരിക്കലും എത്തുമെന്നു പ്രതീക്ഷിക്കാത്ത സ്ഥലത്തേക്ക് എത്തി. സിനിമയേക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. സിനിമകള്‍ കാണാന്‍ ഒരുപാട് ഇഷ്ടമാണ്. അങ്ങനെ കണ്ടിട്ടുള്ള അറിവു മാത്രമേയുള്ളൂ. വിജയ ചിത്രങ്ങള്‍ മാത്രമല്ല പരാജയ ചിത്രങ്ങള്‍ പോലും ഞാന്‍ കാണും, ആസ്വദിക്കും. അങ്ങനെയൊരു കാലമുണ്ടായിരുന്നു. എല്ലാ സിനിമകളും വീഡിയോ കാസ്റ്റിലാണു കാണുന്നത്. പൊതുവേ എല്ലാവരും പറയുന്ന കൂതറ സിനിമകള്‍ പോലും എനിക്ക് ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് സിനിമകള്‍ അത്രയ്ക്കും കാണാറില്ല. ജാക്കിച്ചാന് സിനിമകളെല്ലാം കാണാറുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയില്‍ എത്തിയിട്ട് 20 വര്‍ഷമായി. സിനിമയില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അന്നത്തെ കാലത്ത് എത്തിപ്പെടാന്‍ പോലും സാധിക്കാത്ത മേഖലയാണിത്. പിന്നെ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷേ അത്രയ്ക്കും തീവ്രമായ ആഗ്രഹമായിരുന്നില്ല അത്- സൈജു കുറുപ്പ് പറഞ്ഞു.
Related Posts
സ്കൂൾ വാർഷികവും രക്ഷാകർതൃ സമ്മേളനവും നടത്തി
പീരുമേട്: അഴുത ഗവൺമെൻ്റ്എൽ.പി സ്കൂളിൻ്റെ 117-ാമത് വാർഷികാഘോഷവും രക്ഷാകർതൃ സമ്മേളനവും നടത്തി. പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി രമേഷ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ…
എംഎസ്സി ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ വീണ്ടും തടഞ്ഞുവെക്കാന്‍ ഹൈക്കോടതി
എംഎസ്സി ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാല്‍മറെ കപ്പലാണ് തടഞ്ഞുവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എംഎസ്സി എല്‍സ ത്രീ കപ്പല്‍ അപകടത്തില്‍, നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്കിയ…
ഷാജുവും ആകാശും നായകർ; ഡോൺമാക്സിന്റെ ടെക്നോ ത്രില്ലർ ‘അറ്റ്’ ഫെബ്രുവരി 13ന് തിയറ്ററുകളിലേക്ക്…
മലയാളത്തിൽ ആദ്യമായി ഡാർക്ക് വെബ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം..ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അറ്റ്’ന്റെ പുതിയ പോസ്റ്റർ പുറത്ത്. മലയാളത്തിലെ പല ഹിറ്റ്…
