പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തെ തുടർന്ന് പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൈനുദ്ദീനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ പതിനാറുകാരനായ വിദ്യാർത്ഥിയെ പരിചയപ്പെട്ടിരുന്നത്. കേസിൽ പതിനാല് പ്രതികളാണുളളത്. ഇവരിൽ ആറ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എഇഒയ്ക്കൊപ്പം യൂത്ത് ലീഗ് പ്രാദേശിക നേതാവ്, ആര്‍പിഎഫ് റിട്ട ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. മിക്ക പ്രതികളും ഒളിവിലാണെന്നാണ് വിവരം. ഇവര്‍ക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും.
Related Posts
ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും
ചാലക്കുടി:കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് വൈകിട്ട് 8 ന് കൊടിയേറും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പരമേശ്വരൻ…
വിസ്മയമായി 3 ഡി അപ്സൈഡ് ഡൗണ്‍ ഡ്രോയിംഗ്: ജൂഡ്സണ് യു.ആര്.എഫ് വേള്‍ഡ് ടാലന്റ് ‘പേഴ്സണ്‍ ഓഫ് ദ ഇയര്‍’
കൊല്‍ക്കത്ത: വാസ്തു വിദ്യയില്‍ അതുല്യമായ 3 ഡി അപ്സൈഡ് ഡൗണ്‍ ഡ്രോയിംഗ് പ്രകടനങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച കൊച്ചി സ്വദേശിയായ പി. ആര്. ജൂഡ്സണ്, യുആര്‍എഫ് വേള്‍ഡ് ടാലന്റ്…
പത്തനംതിട്ട തിരുവല്ല സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: ദോഹ എബ്റ്റിസാം ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി മാനേജറും പത്തനംതിട്ട തിരുവല്ല സ്വദേശിയുമായ ഫിലിപ്സ് പി. ജോൺ (65) ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. 36…
