തെരുവുനായ്ക്കളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആലുവയിൽ നിൽപ്പു സമരം

തെരുവ് നായ്ക്കളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് മാറ്റിപ്പാർപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലുവയിൽ നിൽപ്പു സമരം സംഘടിപ്പിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി സമരം ഉദ്ഘാടനം ചെയ്തു. ആലുവ സെന്റ് ഫ്രാൻസിസ് ഹൈസ്കൂളിലെ പി.റ്റി.എ. അംഗങ്ങളാണ് സമരം സംഘടിപ്പിച്ചത്. 1500 ഓളം കുട്ടികൾ പഠിക്കുന്ന നഗര ഹൃദയത്തിലെ സെൻറ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂളിൽ വിദ്യാർഥികൾ രണ്ട് നേരവും സഞ്ചരിക്കുന്നത് തെരുവുനായ്ക്കളുടെ വിഹാര രംഗമായി മാറിയ റോഡുകളിലൂടെയാണ്. ആലുവയിലെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് മുൻസിപ്പാലിറ്റി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജോസ്മാവേലി ആവശ്യപ്പെട്ടു.
സ്കൂൾ പി ടി എ പ്രസിഡൻറ് രാജീവ് ചന്ദ്രൻ, സെക്രട്ടറി റോസ്മേരി, അധ്യാപക പ്രതിനിധി മോണിക്ക ജുബിൻ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *