ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ്എസ്. ജാനകി- രാജസേനൻ

തിരുവനന്തപുരം: സംഗീതത്തിന് ഭാഷ പ്രശ്നമാക്കാതെ അതുൾക്കൊണ്ട് ഗാനങ്ങളെ നെഞ്ചിലേറ്റിയ ഗായികയായിരുന്നു എസ്. ജാനകിയമ്മയെന്ന് സംവിധായകൻ രാജസേനൻ അഭിപ്രായപ്പെട്ടു. അകലെ അകലെ നീലാകാശം എന്ന ഗാനം തൻ്റെ സിനിമയിൽ അവതരിപ്പിച്ചപ്പേൾ ആ ഗാനം വർഷങ്ങൾക്കു ശേഷം റിക്കാർഡിംഗിനായി യേശുദാസിനോടൊപ്പം വന്ന ജാനകിയമ്മ കാണിച്ച ഊർജ്ജം അതിനൊരു തെളിവാണെന്നും എസ്.ജാനകി അനുസ്മരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രേംനസീർ സുഹൃത് സമിതിയും യാശോദ ശബ്ദതരംഗവും തൈക്കാട് ഭാരത് ഭവൻമണ്ണരങ്ങിൽ ഒരുക്കിയ ചടങ്ങിൽ സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഫിലിം പി.ആർ.ഒ .അജയ് തുണ്ടത്തിൽ, സാഹിത്യകാരൻ സബീർ തിരുമല ,സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, വർക്കിംഗ് പ്രസിഡണ്ട് എം.എച്ച്. സുലൈമാൻ, ഖജാൻജി സുഗത കൃഷ്ണൻ,പ്രേം സിംഗേഴ്സ് പ്രസിഡണ്ട് അലോഷ്യസ്പെരേര, വനിത വിംഗ് പ്രസിഡണ്ട് ഷംസ് അബ്ദീൻ, ഗായകൻ അജയ് വെള്ളരിപ്പണ എന്നിവർ സംബന്ധിച്ചു. എസ് ജാനകിയുടെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്‌ധ്യയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *