ജമാഅത്ത് കൗൺസിൽ നാഷണൽ കമ്മിറ്റിയും , ഹ്യൂമൺ റൈറ്റ്സ് വെൽഫെയർ കൗൺസിൽ നാഷണൽ കമ്മിറ്റിയും സംയുക്തമായി 80 -ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി നടത്തി

വഴിമുക്ക് :* 80 -ാം സ്വാതന്ത്ര്യദിന ആഘോഷത്തിൻ്റെ ഭാഗമായി ജമാഅത്ത് കൗൺസിൽ നാഷണൽ കമ്മിറ്റിയും , ഹ്യൂമൺ റൈറ്റ്സ് വെൽഫെയർ കൗൺസിൽ നാഷണൽ കമ്മിറ്റിയും സംയുക്തമായി 80-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.. രാവിലെ 8 :30 ന് വഴിമുക്കിലെ സംഘടനാ രജിസ്ട്രേഡ് ഓഫീസിൽ ദേശീയ പതാക ഉയർത്തുകയും, ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും, ചെയ്തു. പ്രസ്തുത പരിപാടിയിൽ സുപ്രീം ചെയർമാൻ ഡോ. എ അഷ്‌റഫ് ബാലരാമപുരം അദ്ധ്യക്ഷനായി. ആലിം കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ. എം അബ്ദുൽ കലാം മിസ്ബാഹി ദേശീയ പതാക ഉയർത്തി. നെയ്യാറ്റിൻക്കര നഗരസഭ മുൻ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ Dr. MA സാദത്ത് ഭരണഘടന ആമുഖം വായിച്ചു. സംഘടനാ നാഷണൽ വൈസ് പ്രസിഡൻ് ഡോ. മീരാൻ ബാഖവി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.തുടർന്ന് ആശംസകളർപ്പിച്ച് കൊണ്ട് , സംഘടനാമാനേജിംഗ് ട്രസ്റ്റി ഡോ. N ഷംസുദ്ദീൻ ഹാജി, നാഷണൽ ജനറൽ സെക്രട്ടറി ഡോ. അരൂജ് ,കേരളം സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഡോ. എ താജുദ്ദീൻ, സംഘടന ഡയറക്ടർ ഡോ. നസീർ നെടുമങ്ങാട്, സംഘടനാ നാഷണൽ വൈസ് പ്രസിഡൻ്റ് ഡോ. നെയ്യാറ്റിൻക്കര ജയ ചന്ദ്രൻ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ഡോ. മുഹമ്മദ് സുജാദ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാഹിർ മാസ്‌റ്റർ, വള്ളക്കടവ മഷൂക്ക് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *