പള്ളിപ്രത്ത്ശ്ശേരി സെൻ്റ് ലൂയിസ് UP സ്കൂളിലെസ്വാതന്ത്ര്യദിനാഘോഷ ഭാഗമായി വർണ്ണശബളമായ റാലിസംഘടിപ്പിച്ചു.സ്വാതന്ത്ര്യ സമര ദേശീയ നേതാക്കളെ അനുസ്മരിപ്പിക്കുo പ്രകാരം വസ്ത്രധാരണം നടത്തിയ കുട്ടികളുടെ പങ്കാളിത്തം ,ത്രിവർണ്ണ പതാക , ബലൂണുകൾ , എന്നിവ ഏന്തിയ കുട്ടികൾ ,സ്കൂൾ ബാൻ്റ് എന്നിവ റാലിയെആകർഷകമാക്കി.രക്ഷിതാക്കളും ,അധ്യാപകരും റാലിയിൽ അണിനിരന്നു.വിവിധ മൽസരങ്ങൾ ,കലാപരിപാടികൾ ,മധുരപലഹാര വിതരണം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർഫാ.ബെർക്മാൻസ് കൊടയ്ക്കൽ നിർവ്വഹിച്ചു.PTAപ്രസിഡൻ്റ് ശ്രീ കണ്ണൻ KMഅധ്യക്ഷത വഹിച്ചു.PTA വൈസ് പ്രസിഡൻ്റ്ശ്രീ K ഉദയകുമാർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണം നടത്തി.MPTA പ്രസിഡൻ്റ് ശ്രീമതി അഞ്ജലി KS ,ഹെഡ്മാസ്റ്റർബൈജുമോൻജോസഫ്,സ്റ്റാഫ് സെക്രട്ടറിജിസ് M ജോസഫ്,ശ്രീമതി ആഷലി ജേക്കബ്ബ്, ശ്രീ പൊന്നപ്പൻ ,കുമാരി ഭദ്രിയ ദിയ ദിപു, മാസ്റ്റർ സച്ചിൻ സുരേഷ്എന്നിവർ പ്രസംഗിച്ചു.
സ്വാതന്ത്ര്യദിനാഘോഷം റാലി നടത്തി
