ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് എൻ.എസ്.എസ്. യൂണിറ്റിന്റെയും കരിയർ ഗൈഡൻസ് സെല്ലിൻ്റെയും നേതൃത്വത്തിൽ ലോക സമുദ്രദിനാചരണം സംഘടിപ്പിച്ചു. സമുദ്ര ദിനാചരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ നിർവ്വഹിച്ചു. സമുദ്രങ്ങളുടെ സംരക്ഷണവും കടൽത്തീര ശുചിത്വവും ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.ചടങ്ങിൽ വെച്ച് പ്രകൃതിയോടും കടലിനോടും ഇണങ്ങി ജീവിക്കുന്ന, ഈ മേഖലയിൽ മാതൃകാപരമായ സേവനം കാഴ്ചവെക്കുന്ന മത്സ്യത്തൊഴിലാളി കൊവ്വൽ സ്റ്റോർ കൃഷ്ണനെ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും നേതൃത്വത്തിൽ ആദരിച്ചു.നഗരസഭ വാർഡ് കൗൺസിലർമാരായ എൻ ഉണ്ണികൃഷ്ണൻ, കെ ഗീത, പുഞ്ചാവി മൊയ്തു, ഫൗസിയ ഷരീഫ്, അബ്‌ദുൽ റഹ്‌മാൻ സെവൻ സ്റ്റാർ, ഹെഡ് മാസ്റ്റർ എം എ അബ്ദുൽ ബഷീർ, കെ ദാമോദരൻ, എൻ എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖി , അശ്വനി , ശ്വാമിത പി പി, ഏലിയാമ്മ ജോസഫ് എ സുബിതാശ്വതി, ജീഷ്മ എസ് കെ തുടങ്ങിയവർ പങ്കെടുത്തു’സമുദ്രങ്ങൾക്കായി കൈകോർക്കാം’ എന്ന സന്ദേശമുയർത്തി എൻ.എസ്.എസ്. വളണ്ടിയർമാരുടെ നേതൃത്വത്തിൽ കൃഷ്ണൻ ചേട്ടനുമായി അനുഭവം പങ്കിടുകയും പ്രിൻസിപ്പാൾ പി എസ് അരുൺ സ്വർണ്ണ പതക്കം നൽകി ആദരിച്ചു. വിദ്യാർത്ഥികൾ സമുദ്രസംരക്ഷണ പ്രതിജ്ഞയും എടുത്തു.ഫോട്ടോ ക്യാപ്ഷൻകാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിൽ നടന്ന സമുദ്ര ദിനാചരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും മാതൃക സേവനം നൽകിയ മത്സ്യ തൊഴിലാളിയായ കൊവ്വൽ സ്റ്റോർ കൃഷ്ണന് കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
ലോക സമുദ്ര ദിനത്തിൽ കൃഷ്‌ണേട്ടന് വിദ്യാർത്ഥികളുടെ ആദരം
