മഹാരാഷ്ട്രയിലെ പാൽഖാർ കാശിപാടയിലെ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പല്ലവി ദുന്ദേ (40) ആണ് ചിക്കൻ കറി ചോദിച്ചതിന് ഏഴു വയസ്സുകാരനായ മകൻ ചിന്മയ് നേ മർദ്ദിച്ചു കൊലപ്പെടുത്തിയത്. മർദ്ദനത്തിൽ പരിക്കേറ്റ ഇവരുടെ 10 വയസ്സുള്ള മകൾ ആശുപത്രിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് അപ്പാർട്ട്മെന്റിൽ പെൺകുട്ടിയുടെ കരച്ചിൽ കേട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പെൺകുട്ടി വിവരങ്ങൾ പറയുകയുണ്ടായി. ഏഴ് വയസ്സുള്ള സഹോദരൻ ഉച്ചഭക്ഷണത്തിന് ഒപ്പം ചിക്കൻ കറി ആവശ്യപ്പെട്ടതാണ് അമ്മയെ പ്രകോപിച്ചതെന്ന് മകൾ പറഞ്ഞു. തുടർന്ന് ചപ്പാത്തി ഉപയോഗിച്ച് അനുജനെ അമ്മ പൊതുരെ തല്ലി എന്നും ഇതിനു പിന്നാലെയാണ് എന്നെയും തല്ലിയൊന്നും മകൾ പറഞ്ഞു. കൊലക്കുറ്റം ചുമത്തി പല്ലവിയെ അറസ്റ്റ് ചെയ്തു.
Related Posts
കേരളത്തിലും ടി.വി.കെയ്ക്ക് അണികൾ .ജില്ലകൾ കേന്ദ്രീകരിച്ച് വാട്ട്സപ്പ് ഗ്രൂപ്പുകളിലൂടെ പ്രവർത്തനം തുടങ്ങി.
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുടെ പാർട്ടി ടി.വി.കെ. കേരളത്തിലും ചുവടുറപ്പിക്കുന്നു.സംസ്ഥാനത്തെ ജില്ലകൾ കേന്ദ്രീകരിച്ച് പാർട്ടിയുടെ വട്ട്സപ്പ് ഗ്രൂപ്പുകൾ ആരംഭിച്ച് പ്രവർത്തനം തുടങ്ങി. കോട്ടയമാണ് ടി.വി.കെയ്ക്ക്…
യുപിഐ ഇടപാടുകൾ സൗജന്യമായി തന്നെ തുടരും;റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
ഡൽഹി: യുപിഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മൽഹോത്ര. ഡിജിറ്റൽ പേയ്മെൻ്റുകൾക്ക് പ്രത്യേക നിരക്ക് ഏർപ്പെടുത്തുമെന്ന ആശങ്കകൾക്കിടെയാണ് സഞ്ജയ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.യുപിഐ ഇടപാടുകൾ…
ചത്തീസ്ഗഡിൽ കന്യാസ്ത്രീകൾ ജയിലില്‍ തുടരും
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവർ ഇനി ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കും. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ…
