മുഹമ്മദ് റഫി ഓർമ്മദിനവും എസ്. ജാനകി അനുസ്മരണവും

തിരു. പാട്ടിന്റെ കൂട്ടുകാരും മുഹമ്മദ് റഫി ഫൗണ്ടേഷനും വാനമ്പാടികളും തിരുവനന്തപുരം കിഴക്കേകോട്ട ആറ്റുകാൽ പാട്ടരങ്ങിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ ചലച്ചിത്ര സംഗീതരംഗത്തെ അതുല്യ പ്രതിഭ പത്മശ്രീ മുഹമ്മദ്‌ റഫി ഓർമ്മ ദിനവും പ്രശസ്ത ഗായിക എസ്. ജാനകി അനുസ്മരണവും 31ന് നാലു മണിക്ക് റഫി ഫൗണ്ടേഷൻ പ്രസിഡന്റ്‌ ബാബ അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര പിന്നണി ഗായികയും സംഗീത സംവിധായികയു മായ പ്രമീള ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ഡോ.ബി. വേണുഗോപാലൻ നായർ,ചലച്ചിത്ര പിന്നണിഗായിക രാധികാ നായർ പാട്ടിന്റെ കൂട്ടുകാർ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി നയാസ് ഇല്യാസ്, കലാഭാരതി മ്യൂസിക് അക്കാദമി ഡയറക്ടർ ഷംനാദ് ഭാരത്,വാനമ്പാടികൾ പ്രസിഡണ്ട് അനിതാമ്മ എന്നിവർ പങ്കെടുക്കും. റഫി സാഹബ്, എസ്. ജാനകി എന്നിവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനസന്ധ്യ ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *