കണ്ണൂർ പഴയങ്ങാടിയിൽ പാചകവാതകം ചോർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ആയ ഒഡീഷ കൂർദ് സ്വദേശി ശിവ ബഹ്റ,(35)നിഗം ബെഹ്റ (40)സുഭാഷ് ബഹ്റ(50) ജീതു (28)എന്നിവർക്ക് പൊള്ളലേറ്റു. പുതിയങ്ങാടി ഹാർബറിനും സമീപത്തെ ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ ആറരയോടെ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ തീപിടുത്തം ഉണ്ടാവുകയായിരുന്നു. രാത്രിയിൽ ഗ്യാസ് അടുപ്പ് കൃത്യമായി ഓഫ് ചെയ്യാത്തതാണ് കാരണമെന്ന് കരുതുന്നു. രാത്രി ഗ്യാസ് ലീക്കായി മുറിയിൽ നിറയുകയും രാവിലെ അടുപ്പിൽ ആളിക്കത്തുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.
Related Posts
ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ 2030 ൽ പൂർത്തിയാകും
.ദോഹ: ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ പദ്ധതി 2030 ഓടെ പൂർത്തിയാകുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി വ്യക്തമാക്കി. കുവൈറ്റ്…
തിരുവനന്തപുരം മേയർ വി വി രാജേഷിന്റെ നേതൃത്വത്തിൽ ബി ജെ പി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്രമോദി യുമായി കൂടിക്കാഴ്ച നടത്തി
കൂടിക്കാഴ്ചയിൽ ബി ജെ പി ദേശിയ അദ്ധ്യ ക്ഷൻ നിതിൻ നബീൻ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി സുരേഷ്ഗോപി എന്നിവരും സന്നിഹിതരായിരുന്നു.…
കോട്ടയം ജില്ലാതല ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം
കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025ന് തിരിതെളിഞ്ഞു. തിരുനക്കര മൈതാനത്ത് സഹകരണം-തുറമുഖം-ദേവസ്വം മന്ത്രി…
