വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും തൂഫാൻ പ്രതിജ്ഞയും ചൊല്ലി കൊടുത്തു.
വിഴിഞ്ഞം : കോവളം നിയോജക മണ്ഡത്തിലെ വിദ്യാർത്ഥികളുടെ പഠനമികവിന് അംഗീകാരം നൽകി എം വിൻസന്റ് എംഎൽഎ നൽകി വരുന്ന മികവ് 2026 എംഎൽഎ അവാർഡ് കുട്ടികൾക്ക് ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.
പുതിയ കാര്യങ്ങൾ പഠിക്കണം നന്നായി വായിച്ച് കാര്യങ്ങൾ മനസ്സിലാക്കണമെന്നും ലഹരി വ്യാപനത്തിനെതിരെയുള്ള പോരാളികളായി ഓരോരുത്തരും മാറണം എന്നും അദ്ദേഹം കുട്ടികളോട് നിർദ്ദേശിച്ചു മികവ് 2026 എംഎൽഎ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും തൂഫാൻ പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു.
വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എം വിൻസന്റ് എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കഴിഞ്ഞ പൊതുപരീക്ഷയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആയിരത്തോളം വിദ്യാർഥികൾക്കും വിവിധ മത്സരങ്ങളിലും പരീക്ഷകളിലും റാങ്ക് നേടിയവർക്കും പൊതുപരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ മണ്ഡലത്തിലെ സ്കൂളുകൾക്കും അവാർഡുകൾ നൽകി. കാട്ടാക്കട എംഎൽഎ എം . ആർ ബൈജു മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ സുധീർഖാൻ,സ്കൂൾ മാനേജർ ദീപ്തി ഗിരീഷ്,പിടിഎ പ്രസിഡന്റ് അഡ്വ. വെങ്കിടേശന് പ്രിൻസിപ്പാൾ പ്രേമേഷ് കുമാർ ഡി.ബി, ഹെഡ്മാസ്റ്റർ രഞ്ജിത് കുമാർ ബി. വി എന്നിവർ സംസാരിച്ചു
