കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഭരണസമിതിയെ എൽഡിഎഫും ബി ജെ പിയും പല തവണ അട്ടിമറിയിലൂടെ മറിച്ചിടാൻ ശ്രമിച്ചിട്ടും നടക്കാതിരുന്നത് എല്ലാ വാർഡുകളിലേക്കും പദ്ധതിതുകകൾ കൃത്യമായി വിതരണം ചെയ്തതു കൊണ്ടാണ്.കഴിഞ്ഞ ദിവസം വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പത്രസമ്മേളനത്തിൽ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചെയർ പേഴ്സൺ പ്രീതാ രാജേഷും വൈസ് ചെയർമാൻ പി. റ്റി സുഭാഷ്യം പത്രസമ്മേളനത്തിൽ അറിയിച്ചു.ഉന്നയിച്ച ആരോപണങ്ങൾ ബീച്ചിലെ പുല്ലു വെട്ട്, മിനി എംസിഎഫ് , കട്ടിൽ വിതരണം, ശൗചാലയങ്ങളുടെ നിർമ്മാണം തുടങ്ങിയ പ്രവൃത്തികളിലൂടെ കോടികളുടെ അഴിമതി നടത്തി എന്നാണ് സിന്ധു സജീവൻ പത്രസമ്മേളനത്തിൽ ഉന്നയിച്ചത്.എന്നാൽ ഈ നാലു പ്രോജക്ടുകൾക്കും കൂടി ആകെ നഗരസഭ ഇതുവരെ ചെലവാക്കിയത് 25 ലക്ഷത്തോളം രൂപ മാത്രമാണ്.കഴിഞ്ഞ അഞ്ചു വർഷം വ്യക്തമായ ഭൂരിപക്ഷമില്ലാ തിരുന്നിട്ടും യു.ഡി.എഫ് കൗൺസിൽ സംസ്ഥാനസർക്കാരിൻ്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യാഗ്രഹത്തിൻ്റെനൂറാം വാർഷിക പരിപാടിയിലെ സഹകരണത്തിന് സംസ്ഥാന സർക്കാരിൻ്റെയും തമിഴ്നാട് സർക്കാരിൻ്റെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ നഗരസഭയെ മനപൂർവ്വം മോശമാക്കുന്നതിനുവേണ്ടിയാണ് എൽ ഡി എഫും ബിജെപിയും ചേർന്ന് സിന്ധു സജീവൻ്റെ പത്രസമ്മേളനത്തിലൂടെ ആക്ഷേപിക്കാൻ ശ്രമിക്കുന്നത്.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിന്ധു സജീവൻ തുടക്കം മുതൽ നടത്തിയ തെങ്ങിൻ തൈ വിതരണത്തിലും, ആടുവളർത്തൽ പദ്ധതിയുടെ പേരിലും, കോഴിക്കൂട് പദ്ധതിയുടെ പേരിലും അതിനിശിതമായ വിമർശനങ്ങൾ നടത്തിയവരാണ് എൽഡിഎഫും, ബി ജെ പിയും എന്നുള്ളതാണ് വസ്തുത.ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നം മഴക്കാലപൂർവ്വ ശുചീകരണത്തിനായി നഗരസഭ അനുവദിച്ച ഒന്നേകാൽ ലക്ഷം രൂപയിൽ 7810 രൂപ സ്വന്തം വാർഡിൽ നടത്തിയ പണിയ്ക്ക് മകൻ്റെ പേരിൽ എഴുതി എടുത്തു എന്നുള്ളതാണ്. ആരോപണം കൗൺസിലിൽ ഉയർന്നതിനെത്തുടർന്ന് ക്ലീൻ സിറ്റി മാനേജരോട് ചെയർപേഴ്സൺ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈസ് ചെയർമാൻ എന്ന നിലയിൽ വ്യക്തിപരമായി ഉന്നയിച്ച ആരോപണങ്ങളിൽ ഏതെങ്കിലും ഒന്നു തെളിയിച്ചാൽ താൻ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പി. റ്റി. സുഭാഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.
Related Posts
കൈനറ്റിക് ഡിഎക്സ് ഇലക്ട്രിക്;90 കളിലെ കൈനറ്റിക് തിരിച്ചെത്തുന്നു
കൊച്ചി: 2025 സെപ്തംബര്‍ 08: 1990 കളില്‍ തരംഗമായ കൈനറ്റിക് പുതുക്കിയ പതിപ്പ് പുറത്തിറങ്ങുന്നു. കൈനറ്റിക് എഞ്ചിനീയറിംഗ് ലിമിറ്റഡും, ഇലട്രിക് വെഹിക്കിള്‍ കമ്പനിയായ കൈനറ്റിക് ആന്‍ഡ് വോള്‍ട്സ്…
കാഞ്ഞിരത്താനം സെൻ്റ്ജോൺസ് പള്ളിയിൽ കല്ലിട്ട തിരുനാളിന് കൊടിയേറി
കടുത്തുരുത്തി: കാഞ്ഞിരത്താനം സെൻ്റ്ജോൺസ് പള്ളിയിൽ കല്ലിട്ട തിരുനാളിന് കൊടിയേറി.വെള്ളിയാഴ്ച പള്ളി വികാരി ഫാ.ജെയിംസ് വയലിൽ 5.45 ന് ആരാധനയും 6.00 AM ന് വി.കുർബാനയും നടത്തി. തുടർന്ന്…
വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയതിനെതിരായ പരാതി രാഷ്ട്രപതി ദ്രൗപതി മുർമു ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി
ന്യൂഡൽഹി: വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയതിനെതിരായ പരാതി രാഷ്ട്രപതി ദ്രൗപതി മുർമു ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ആക്ഷേപങ്ങൾ പരിശോധിച്ച് നടപടികൾ കൈക്കൊള്ളാൻ രാഷ്ട്രപതിയുടെ നിർദേശം.വെള്ളാപ്പള്ളി പത്മ പുരസ്കാരത്തെ…
