വൈക്കം:കേരളത്തിലെ സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ വർദ്ധിപ്പിക്കണമെന്ന് വൈക്കം താലൂക്ക് പ്രൈമറി കോഓപറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം താലൂക്ക് സമ്മേളനം ഗവർമെൻ്റിനോട് ആവശ്യപ്പെട്ടു. ഇടതുപക്ഷ ഗവർമെൻ്റ് നിർത്തലാക്കിയ 9%D R , മിനിമം പെൻഷൻ 10000 രൂപയാക്കുക, പെൻഷൻ തുക 15% വർദ്ധിപ്പിക്കുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ഗവ. നിവേദനം കൊടുക്കുന്നതി നും യോഗം തീരുമാനിച്ചു.
താലൂക്ക് പ്രസിഡൻ്റ് എൻ.കെ. സെബാസ്റ്യൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ചാൾസ് ആൻ്റണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് K ജോർജ് ഫിലിപ്പ്, R ചന്ദ്രസേനൻ , M.J . ജോർജ്ജ്, എം. പി ഉദയമ്മ , താലൂക്ക് സെക്രട്ടറി കെ. ഒ. ജോസ് , ടി. ആർ. സുനിൽ എന്നിവർ പ്രസംഗിച്ചു.
പെൻഷൻ വർദ്ധന നടപ്പാക്കണം
