നോട്ടിങ്ഹാമിൽ സെന്റ് ജോൺ ക്രിസോസ്റ്റം ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന് തുടക്കം


ആദ്യ വിശുദ്ധ കുർബാന
2026,June 27ന്

നോട്ടിങ്ഹാം:ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന് കീഴിൽ നോട്ടിങ്ഹാമിൽ സെന്റ് ജോൺ ക്രിസോസ്റ്റം ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ പ്രവർത്തനം ആരംഭിക്കുന്നു. വിശ്വാസികളുടെ ദീർഘകാല അഭിലാഷം സഫലമാകുന്നതിന്റെ ഭാഗമായി കോൺഗ്രിഗേഷന്റെ ആദ്യ വിശുദ്ധ കുർബ്ബാന ജൂൺ 27 ശനിയാഴ്ച രാവിലെ 8.45 മണിക്ക് നോട്ടിങ്ഹാമിലെ Our Lady of Perpetual Succour Church (NG6 9ES)-ൽ അർപ്പിക്കും.
കോൺഗ്രിഗേഷന്റെ ആത്മീയ ശുശ്രൂഷകൾക്ക് റവ. ഫാ. റോബിൻ വർഗീസ് നേതൃത്വം നൽകും. നോട്ടിങ്ഹാമിലെയും സമീപ പ്രദേശങ്ങളിലെയും മലങ്കര ഓർത്തഡോക്സ് വിശ്വാസികൾക്ക് സ്ഥിരമായ ആരാധനാ സൗകര്യവും ആത്മീയ കൂട്ടായ്മയും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തയുടെ കല്പനപ്രകാരം പുതിയ കോൺഗ്രിഗേഷൻ രൂപീകരിക്കപ്പെടുന്നത്.

കോൺഗ്രിഗേഷൻ ആരംഭിക്കുന്നതോടെ വിശുദ്ധ കുർബാന, Sunday school പ്രാർഥനായോഗങ്ങൾ, യുവജനപ്രസ്ഥാനം,മർത്തമറിയം വനിതാസമാജം,ആത്മീയ ശുശ്രൂഷകൾ, നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയിയിലെ  വിദ്യാർത്ഥികളുടെ ആത്മീയ യോഗങ്ങൾ എന്നിവ നടത്തപ്പെടുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. ആദ്യ വിശുദ്ധ കുർബാനയിൽ പ്രദേശത്തെ എല്ലാ വിശ്വാസികളെയും പങ്കുചേരാൻ സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *