ലേഡി ബ്യൂട്ടിഷ്യൻസ് സംസ്ഥാന സമ്മേളനം.

KSBA ലേഡി ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ 3 -ാം മത് വാർഷിക സംസ്ഥാന സമ്മേളനം നോർത്ത് പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്നു. സിനി ആർട്ടിസ്റ്റ് മഞ്ജു സതീഷ് ഉദ്ഘാടനം ചെയ്തു. ലേഡി ബ്യൂട്ടിഷ്യൻസ് സംസ്ഥാന പ്രസിഡൻ്റ് ശ്യാമ നായർ അദ്ധ്യക്ഷയായി. KSBA സംസ്ഥാന പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷകനായിരുന്നു. സംസ്ഥാന സെക്രട്ടറി നെറിൻ ജോൺസൺ,ട്രഷറർ ലിസി ജോസഫ്, മറ്റ് നേതാക്കളായ എം. ഉമ്മർ, സാലി ഷിബു,രമണിക ജയൻ, എം എൻ തിലകം, പി.വി വനജ, ഇ. സരിത ,മിനി ബേബി, മിനി കണ്ണൻ, ഇ. എസ് ഷാജി, എം.ജെ അനു എന്നിവർ സംസാരിച്ചു. സംസ്ഥാന ജില്ലാ തല ഭാരവാഹികളും പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൻ പ്രകടനവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *