പറവൂർ : ശ്രീ നാരായണ മെഡിക്കൽ കോളേജിൽ 2026 മെയ് 11-ന് KUHS-QAS ഫാക്കൽറ്റി ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു. കേരള ആരോഗ്യ സർവകലാശാലയുടെ ഗുണനിലവാര ഉറപ്പാക്കൽ സംവിധാനമായ QAS, അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ, സ്ഥാപന തല രേഖാസൂക്ഷണം, ഗുണമേന്മാ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അധ്യാപകരെയും ജീവനക്കാരെയും അവബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇന്ദിര കുമാരി കെ. ആർ ഉദ്ഘാടന പ്രസംഗം നടത്തി. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സിംപിള്‍ രാജഗോപാൽ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. തോമസ് ജെറി, KUHS-QAS പ്രോസസ് ചീഫ് കോർഡിനേറ്റർ ഡോ. അഭിമ, KUHS-QAS പ്രോസസ് കോർഡിനേറ്റർ ശ്രീ. അബിത് ഗണേഷ്, വിവിധ ക്രൈറ്റീരിയ ടീം ലീഡർമാർ, അധ്യാപകർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, കോന്നി പ്രിൻസിപ്പലും KUHS-QAS അക്രഡിറ്റേഷൻ ക്രൈറ്റീരിയ രൂപീകരണ സമിതിയിലെ ടെക്‌നിക്കൽ കമ്മിറ്റി അംഗവുമായ ഡോ. അനൂപ കെ. ആർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഗുണമേന്മാ മാനദണ്ഡങ്ങൾ, സ്ഥാപന രേഖാസൂക്ഷണം, അക്രഡിറ്റേഷൻ നടപടിക്രമങ്ങൾ, തെളിവ് ശേഖരണം, അക്കാദമിക്-ഭരണ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ അവർ വിശദമായ മാർഗനിർദ്ദേശങ്ങൾ നൽകി.
അധ്യാപകരുടെയും ജീവനക്കാരുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. സ്ഥാപനത്തിലെ ഗുണമേന്മ ഉറപ്പാക്കുന്നതിനും അക്കാദമിക് മികവ് വർധിപ്പിക്കുന്നതിനും പരിപാടി സഹായകരമായി.
ഡോ. സിംപിള്‍ രാജഗോപാലിന്റെ നന്ദിപ്രസംഗത്തോടെ പരിപാടി സമാപിച്ചു. ശ്രീ നാരായണ മെഡിക്കൽ കോളേജിന്റെ സ്നേഹാദരസൂചകമായി ഡോ. അനൂപ കെ. ആറിന് പ്രിൻസിപ്പൽ ഡോ. ഇന്ദിര കുമാരി കെ. ആറും വൈസ് പ്രിൻസിപ്പൽ ഡോ. തോമസ് ജെറിയും ചേർന്ന് മെമെന്റോ സമർപ്പിച്ചു.
