ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ, മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിൽ പാക്കിംഗ് മെറ്റീരിയൽ പ്രധാന പങ്കുവഹിക്കുന്നു. മലിനീകരണം, മരുന്നുകൾ കേടുകൂടാതെ സൂക്ഷിക്കുക, കൃത്രിമത്വം തടയുക ഇതെല്ലാം മരുന്നു വ്യവസായത്തിലെ ചില വെല്ലുവിളികളാണ്. അലുമിനിയം ഫോയിൽ ആണ് പാക്കിംഗിനായി കന്പനികൾ ഉപയോഗിക്കുന്നത്. പാരിസ്ഥിതിക ഘടകങ്ങളിൽനിന്നും മനുഷ്യസമ്പർക്കത്തിൽനിന്നും മരുന്നുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ പായ്ക്കിംഗിൽ എന്തെങ്കിലും പാളിച്ച സംഭിച്ചാൽ വലിയ അപകട സാധ്യതകൾ ക്ഷണിച്ചുവരുത്തും. അലൂമിനിയം പാക്കിംഗ് എന്തുകൊണ്ട് അനുയോജ്യം?അസാധാരണമായ ഗുണങ്ങളാൽ മെഡിസിൻ പാക്കിംഗിന് അനുയോജ്യമായ വസ്തുവാണ് അലുമിനിയം. അലുമിനിയം ഫോയിൽ പാക്കിംഗ് മരുന്നുകൾ കേടാകുന്നതിൽനിന്നു സംരക്ഷണം നൽകുന്നു. ഈർപ്പം, താപനില എന്നിവയിലെ ഏറ്റക്കുറച്ചിലുകളെ ചെറുക്കാൻ കഴിയും. ഇതൊക്കെയാണ് വിവിധ മരുന്നുകളുടെ പാക്കിംഗിനായി അലുമിനിയം തെരഞ്ഞെടുക്കാൻ കന്പനികളെ പ്രേരിപ്പിക്കുന്നത്. അൾട്രാവയലറ്റ് ലൈറ്റ്, നീരാവി, എണ്ണകൾ, കൊഴുപ്പുകൾ, ഓക്സിജൻ, സൂക്ഷ്മാണുക്കൾ എന്നിവയെ അകറ്റി നിർത്തുന്നു. ഇതു മരുന്നുകളുടെ സമഗ്രത നിലനിർത്തുന്നതിൽ നിർണായകഘടകമായും വർത്തിക്കുന്നു.
Related Posts
യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാൻ രാഷ്ട്രീയ വനവാസത്തിന് പോകും
കൊച്ചി: കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ…
അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു
ഗായകൻ ജി. വേണുഗോപാലിന്റെ മകനും പിന്നണി ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു.നടിയും നർത്തകിയും മോഡലുമായ സ്നേഹ അജിത് ആണ് വധു.ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ കഴിഞ്ഞ വിവരം ജി.…
വോട്ടു ചോരിക്കെതിരെസിഗ്നേച്ചർ ക്യാമ്പയിൻ
ചെറുതോണി:- വോട്ടു ചോരി സർക്കാരിനെതിരെരാഹുൽ ഗാന്ധിയുടെനേതൃത്വത്തിൽ രാജ്യവ്യാപകമായിനടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി അഞ്ചു കോടി ഒപ്പുകൾ ശേഖരിക്കുന്നതിനുതുടക്കം കുറിച്ചു.ഇടുക്കി ജവഹർ ഭവനിൽ ഡിസിസിപ്രസിഡൻറ്സി.പി. മാത്യുവിന്റെഅദ്ധ്യക്ഷതയിൽചേർന്ന യോഗത്തിൻകെപിസിസി രാഷ്ട്രീയകാര്യ സമിതി…
