പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡക്ഷന്‍ പ്രോഗ്രാമും മെറിറ്റ് ഡേയും നടത്തി. കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എം എം രമ്യ അധ്യക്ഷയായി. ശില എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എസ് സതീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ന്യൂമാന്‍ കോളേജ് കെമിസ്ട്രി വിഭാഗം അധ്യാപകനും എംജിയു യുജിപി മാസ്റ്റര്‍ പരിശീലകനുമായ ഡോ. ജിതിന്‍ ജോയ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ബാദുഷ ബഷീര്‍, പ്രോഗ്രാം കോ ഓഡിനേറ്റര്‍ പി യു അമൃത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 2022-25 ബാച്ച് എംജി യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളെ അനുമോദിച്ചു…. പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാമും മെറിറ്റ് ഡേയും ശില എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എസ് സതീഷ് ഉദ്ഘാടനം നിര്‍വഹിക്കുന്നു
പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാമും മെറിറ്റ് ഡേയും ശില എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എസ് സതീഷ് ഉദ്ഘാടനം നിര്‍വഹിക്കുന്നു
