സ്കോസ ഖത്തർ ചാപ്റ്റർ സംഘടിപ്പിക്കുന്ന

‘റീ കണക്ട് 2k26 അലുംനി ഗെറ്റ് ടുഗദർ’ ഒക്ടോബർ 30-ന് വെള്ളിയാഴ്ച്ച.

ദോഹ: സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ സ്കോസ (SSCOSA) ഖത്തർ ചാപ്റ്റർ ‘റീ കണക്ട് 2k26’ എന്ന പേരിൽ അലുംനി ഗെറ്റ് ടുഗദർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ച ഉമ്സലാൽ ഫാമിലി ഫാം ഹൗസിൽ വച്ച് നടക്കുന്ന പരിപാടിയിലേക്ക് സർ സയ്യിദ് കോളേജിൽ പഠിച്ച എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു.

ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. രാത്രി 10 മണി വരെ വിവിധ സെഷനുകളിലായി അലുംനി അംഗങ്ങളുടെ കലാ-കായിക പരിപാടികൾ അരങ്ങേറും. പഴയ സഹപാഠികളുമായി വീണ്ടും ബന്ധപ്പെടാനും സ്മരണകൾ പങ്കുവയ്ക്കാനും അവസരമൊരുക്കുന്ന ഈ ഒത്തുചേരൽ ഖത്തറിലെ സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടാൻ താഴെ പറയുന്ന വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:+974 55841398, 77805989, 77554496.

Leave a Reply

Your email address will not be published. Required fields are marked *