കൈപ്പമംഗലം: എൻഎച്ച് 66 ലെ നിർമ്മാണ പ്രവർത്തികൾ അനന്തമായി നീണ്ടു പോകുന്നതിനാൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിവാക്കി സർവീസ് റോഡിലൂടെ സുഗമമായ യാത്രാസൗകര്യം ഒരുക്കണമെന്ന് കേരള കോൺഗ്രസ് സൗഹൃദ കൂട്ടായ്മ കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇ ജെ വത്സന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സൗഹൃദ കൂട്ടായ്മ ജില്ലാ കോഡിനേറ്റർ സേതുമാധവൻ പറയം വളപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി മെമ്പർ ജോയ് എടാട്ടുകാരൻ, ജില്ലാ സെക്രട്ടറി വി എ ജ്യോതിഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ ജെ തോമസ്, പി എ ഷൈജു തുടങ്ങിയവർ സംസാരിച്ചു.
സൗഹൃദ കൂട്ടായ്മയുടെ കൈപ്പമംഗലം നിയോജകമണ്ഡലം പ്രസിഡണ്ടായി ഇ ജെ വത്സനെയും, വൈസ് പ്രസിഡണ്ടായി ഭാസി കുഞ്ഞുമാക്കൻപുരക്കൽ, ജനറൽ സെക്രട്ടറി പി എ ഷൈജു, ട്രഷറർ അനീഷ് ചെമ്മണ്ട എന്നിവരെയും, മണ്ഡലം പ്രസിഡണ്ടുമാരായി സജീവൻ വി ടി, എറിയാട്, വിഡി ജോയ് എടവിലങ്ങ്, ആർ രഘുനാഥ് എസ് എൻ പുരം, അൻവർ വലിയകത്ത് മതിലകം, സുനിൽകുമാർ പെരിഞ്ഞനം, മനാഫ് കൈപ്പമംഗലം,ഷുഹൈബ് എടത്തുരുത്തി എന്നിവരെ തിരഞ്ഞെടുത്തു.സജി കെ എസ് നന്ദി രേഖപ്പെടുത്തി.
