കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ. ജോസഫ് കാർഷിക വികസന സമിതി ചെയർമാനാവും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തെത്തുടർന്നാണ് തീരുമാനം. മാണി സി. കാപ്പനെ നോർക്ക വൈസ് ചെയർമാനായി നിയമിക്കാനും ധാരണയായിട്ടുണ്ട്. കാബിനറ്റ് റാങ്കോടെ പദവി നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകും.
ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നത് തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. ചർച്ചകൾ വേഗത്തിലാക്കി തീരുമാനത്തിലെത്തിയത്.
