കൊച്ചി: എറണാകുളം-അങ്കമാലി മേജർ അതിരൂപത വിമൺ വെൽഫെയർ സർവീസസിന്റെ വാർഷികാഘോഷമായ ‘വിസ്ത 2K26’ (VISTA 2K26) നവംബർ 18 ബുധനാഴ്ച കലൂർ റിന്യൂവൽ സെന്ററിൽ വെച്ച് നടക്കും.
രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും. 9.30-ന് നടക്കുന്ന ദിവ്യബലിക്ക് ബസിലിക്ക ഫൊറോന വികാരി വെരി. റവ. ആന്റണി നരിക്കുളം നേതൃത്വം നൽകും. പ്രസ്ബിറ്ററൽ സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ വചന സന്ദേശം നൽകും.
രാവിലെ 11 മണിക്ക് ചേരുന്ന പൊതുസമ്മേളനം എറണാകുളം-അങ്കമാലി മെത്രാപ്പോലീത്തൻ വികാരി അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. അതിരൂപത ഡയറക്ടർ ബഹുമാനപ്പെട്ട ചെറുപിള്ളി അച്ചൻ ആമുഖപ്രഭാഷണം നടത്തും വിമൺ വെൽഫെയർ സർവീസസ് പ്രസിഡന്റ് ജെയ്നി സാംരാജ് അധ്യക്ഷത വഹിക്കും. വികാർ ജനറൽ വെരി. റവ. ഡോ. ജോസ് പുതിയേടത്ത് അനുഗ്രഹപ്രഭാഷണം നടത്തും. ചടങ്ങിൽ വെച്ച് ‘ചിറക് 2k26’ മാഗസിൻ കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ പ്രകാശനം ചെയ്യും.
ലോഗോസ് ക്വിസ് പരീക്ഷയിലെ റാങ്ക് ജേതാക്കളെ റിന്യൂവൽ സെന്റർ ഡയറക്ടർ റവ. ഫാ. ജോഷി പുതുശ്ശേരി ആദരിക്കും. അതിരൂപതാ തലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം മദർ പ്രൊവിൻഷ്യൽ റവ. സി. ഷേഫി ഡേവീസ് FCC നിർവഹിക്കും.
അതിരൂപത ആനിമേറ്റർ റവ. സി. ലീമ റോസ് CMC, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷൈജു ആന്റണി, വാർഡ് കൗൺസിലർ എം.ജെ. അരിസ്റ്റോട്ടിൽ, സെക്രട്ടറി ബോബി സാജൻ, ട്രഷറർ സിനി ബിജു, വൈസ് പ്രസിഡന്റ് അഡ്വ. മോളി ബോബൻ എന്നിവർ പ്രസംഗിക്കും.
