ധനസഹായം വിതരണം ചെയ്തു

പീരുമേട്: ഗ്രാമീണ ടൂറിസം വികസനത്തോടൊപ്പം കലാ-സാംസ്കാരിക പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് റാണിമുടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമീണ ടൂറിസം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ധനസഹായം വിതരണം ചെയ്തു. കൂട്ടായ്മയുടെ ആദ്യ പരിപാടിയായ ഗസൽ സന്ധ്യയിലൂടെ സമാഹരിച്ച തുകയുടെ 25 ശതമാനമാണ് ജീവകാരുണ്യ പ്രവർത്തനത്തിനായി നീക്കിവെച്ചത്. റാണിക്കോവിൽ സ്വദേശിയായ നിർധന കുടുംബത്തിലെ വൃക്കരോഗിക്കാണ് ധനസഹായം കൈമാറിയത്.

ഗ്രാമീണ മേഖലയിലെ ടൂറിസം വികസനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സംഗീത നിശകളും വിവിധ കലാപരിപാടികളും സംഘടിപ്പിച്ച് ജനങ്ങൾക്ക് ആസ്വാദ്യകരമായ സായാഹ്നങ്ങൾ ഒരുക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. പ്രാദേശിക കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുന്നതിനും ഗ്രാമീണ കലാ-സാംസ്കാരിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സംഘടന പ്രാധാന്യം നൽകുന്നു.

ആറുമാസം മുമ്പ് പ്രവർത്തനം ആരംഭിച്ച കൂട്ടായ്മ കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് ‘ഗസൽ സന്ധ്യ’ എന്ന പേരിൽ ആദ്യ പരിപാടി സംഘടിപ്പിച്ചത്. ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 25 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാനാണ് സംഘടനയുടെ തീരുമാമെന്ന്
ചെയർമാനും പൊതുപ്രവർത്തകനുമായ പി.കെ. ദാസ് പറഞ്ഞു.
അമ്മാഞ്ചേരി ജെയിംസ് കൺവീനറായും സജി സദാനന്ദൻ ജനറൽ സെക്രട്ടറിയായും സി.ആർ. രാജൻ ട്രഷററായും പ്രവർത്തിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *